Asianet News MalayalamAsianet News Malayalam

ഇനിയും കാണുമോ സച്ചിന്റെ ആ സ്‌ട്രൈറ്റ് ഡ്രൈവ്? റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ഇന്ത്യ ലെജന്റ്‌സ് ഇന്നിറങ്ങും

ലാന്‍ഡ് ക്ലൂസ്‌നര്‍, മഖായ എന്റിനി, ജൊഹാന്‍ ബോത എന്നിവര്‍ ദക്ഷണാഫ്രിക്കന്‍ ടീമില്‍ കളിക്കുന്നുണ്ട്. ജോണ്ടി റോഡ്സാണ് ടീമിനെ നയിക്കുന്നത്. സെപ്തംബര്‍ 14ന് നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡിസ് ലെജന്‍ഡ്സ് ആണ് സച്ചിനും കൂട്ടര്‍ക്കും മുന്‍പില്‍ പിന്നെ എത്തുന്ന എതിരാളി.

India Legends looking for winning start in Road Safety World Series
Author
First Published Sep 10, 2022, 3:50 PM IST

കാണ്‍പൂര്‍: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ഇന്ത്യ ലെജന്റ്‌സ് ഇന്നിറങ്ങും. കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് ദക്ഷിണാഫ്രിക്ക ലെജന്റ്‌സിനെതിരെയാണ് ഇന്ത്യയുടെ മത്സരം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇന്ത്യയെ നയിക്കുന്നത്. മുന്‍ താരങ്ങളായ യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, ഹര്‍ഭജന്‍ സിംഗ്, മുനാഫ് പട്ടേല്‍ എന്നിരാണ് ഇന്ത്യന്‍ ടീമിലെ പ്രധാനികള്‍. 

അന്ന് നാഗനൃത്തം, പാകിസ്ഥാനെതിരെ 'തോക്കെടുത്ത്' നിറയൊവിച്ച് ചാമിക കരുണരത്‌നെ; പരിഹാസവുമായി താരം

ലാന്‍ഡ് ക്ലൂസ്‌നര്‍, മഖായ എന്റിനി, ജൊഹാന്‍ ബോത എന്നിവര്‍ ദക്ഷണാഫ്രിക്കന്‍ ടീമില്‍ കളിക്കുന്നുണ്ട്. ജോണ്ടി റോഡ്സാണ് ടീമിനെ നയിക്കുന്നത്. സെപ്തംബര്‍ 14ന് നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡിസ് ലെജന്‍ഡ്സ് ആണ് സച്ചിനും കൂട്ടര്‍ക്കും മുന്‍പില്‍ പിന്നെ എത്തുന്ന എതിരാളി. ഈ സീസണില്‍ എട്ട് ടീമുകളാണ് കളിക്കുക. 23 മത്സരങ്ങള്‍ ഉണ്ടാവും. ഡെറാഡൂണ്‍, കാണ്‍പൂണ്‍, ഇന്‍ഡോര്‍, റായ്പൂര്‍ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍. 

ഇന്ത്യന്‍ ടീം: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, യുവരാജ് സിംഗ്, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, മന്‍പ്രീത് ഗോണി, നമന്‍ ഓജ, രാഹുല്‍ ശര്‍മ, വിനയ് കുമാര്‍, മുനാഫ് പട്ടേല്‍, ഹര്‍ഭജന്‍ സിംഗ്, പ്രഗ്യാന്‍ ഓജ, എസ് ബദ്രിനാഥ്, സ്റ്റുവര്‍ട്ട് ബിന്നി, രാജേഷ് പവാര്‍, അഭിമന്യു മിഥുന്‍. 

ഞാനാണ് ഹേ ക്യാപ്റ്റന്‍! അപ്പീല്‍ ചെയ്യാതെ തീരുമാനം ഡിആര്‍എസിന് വിട്ടു; അംപയറോട് കയര്‍ത്ത് ബാബര്‍- വീഡിയോ

ദക്ഷിണാഫ്രിക്ക: ജോണ്ടി റോഡ്‌സ്, അല്‍വാരോ പീറ്റേഴ്‌സന്‍, ആന്‍ഡ്രൂ പുടിക്, എഡ്ഡി ലീ, ഗാര്‍നറ്റ് ക്രുഗര്‍, ഹെന്റി ഡേവിഡ്‌സ്, ജാക്വസ് റുഡോള്‍ഫ്, ജൊഹാന്‍ ബോത, വാന്‍ ഡര്‍ വാത്, ലാന്‍സ് ക്ലൂസ്‌നര്‍, നോറിസ് ജോണ്‍സ്, മഖായ എന്റിനി, മോര്‍നെ വാന്‍ വിങ്ക്, ഷബലാല, വെറോണ്‍ ഫിലോന്‍ഡര്‍, സാന്‍ഡര്‍ ഡി ബ്രൂയ്ന്‍.

Follow Us:
Download App:
  • android
  • ios