Asianet News MalayalamAsianet News Malayalam

ഏഷ്യാ കപ്പ് ക്രിക്കറ്റ് മാറ്റിവച്ചു; 2023ല്‍ നടത്താന്‍ തീരുമാനം

2020ല്‍ പാകിസ്ഥാന്‍ വേദിയാവേണ്ട ടൂര്‍ണമെന്റാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ശ്രീലങ്കയിലേക്ക് മാറ്റിയത്. എന്നാല്‍ രാജ്യത്തെ കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ശ്രീലങ്ക പിന്മാറുകയായിരുന്നു. 

Asia Cup Cricket Postponed to 2023
Author
Colombo, First Published May 23, 2021, 9:23 PM IST

കൊളംബോ: ജൂണില്‍ ശ്രീലങ്കയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മാറ്റിവച്ചു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ഇക്കാര്യം ഔദ്യോഗിമായി അറിയിച്ചത്. തിയ്യതി പിന്നീട് അറിയിക്കും. ടൂര്‍ണമെന്റില്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവര്‍ക്ക് തിരക്കുള്ള ഷെഡ്യൂളായത് കൊണ്ടാണ് ടൂര്‍ണമെന്റ് മാറ്റാന്‍ തീരുമാനിച്ചത്. കൂടാതെ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതും ടൂര്‍ണമെന്റ് മാറ്റത്തിന് കാരണമായി. 

2020ല്‍ പാകിസ്ഥാന്‍ വേദിയാവേണ്ട ടൂര്‍ണമെന്റാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ശ്രീലങ്കയിലേക്ക് മാറ്റിയത്. എന്നാല്‍ രാജ്യത്തെ കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ശ്രീലങ്ക പിന്മാറുകയായിരുന്നു.  2022ല്‍ മറ്റൊരു ഏഷ്യാകപ്പ് നടക്കാനുണ്ട്. ഈ ടൂര്‍ണമെന്റിന് പാകിസ്ഥാനാണ് വേദിയാവുക. 

2008ന് ശേഷം പാകിസ്ഥാന്‍ ഏഷ്യാകപ്പിന് വേദിയായിട്ടില്ല. 2010ല്‍ ശ്രീലങ്കയിലാണ് ടൂര്‍ണമെന്റ് നടന്നത്. അടുത്ത മൂന്ന് തവണയും ടൂര്‍ണമെന്റിന് വേദിയായത് ബംഗ്ലാദേശാണ്. ഇന്ത്യയാണ് നിലവിലെ ചാംപ്യന്മാര്‍. 2018ല്‍ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് കപ്പുയര്‍ത്തിയത്.

Follow Us:
Download App:
  • android
  • ios