ഇതിനിടെ നാളത്തെ മത്സരത്തിലെ പ്ലേയിംഗ് ഇലവനെ സംബന്ധിച്ച ചര്‍ച്ചകളും സജീവമാണ്. കെ എല്‍ രാഹുല്‍ തന്നെ നാളെ ഓപ്പണറാകുമോ എന്ന ചോദ്യത്തിന് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമായി മറുപടി നല്‍കിയതുമില്ല. 

മുംബൈ: ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഞായറാഴ്ച വൈകിട്ട് 7.30ന് ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യാ-പാക് പോരാട്ടം. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ഇതേ വേദിയില്‍ ഏറ്റുമുട്ടിയശഷം ഇരു ടീമും നേര്‍ക്കുനേര്‍ വരുന്നതും ഇതാദ്യമാണ്.

ഇതിനിടെ നാളത്തെ മത്സരത്തിലെ പ്ലേയിംഗ് ഇലവനെ സംബന്ധിച്ച ചര്‍ച്ചകളും സജീവമാണ്. കെ എല്‍ രാഹുല്‍ തന്നെ നാളെ ഓപ്പണറാകുമോ എന്ന ചോദ്യത്തിന് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമായി മറുപടി നല്‍കിയതുമില്ല.

'എനിക്ക് കരച്ചില്‍ വരുന്നു, ഞാന്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നു'; പാക് ആരാധകനൊപ്പം സമയം പങ്കിട്ട് രോഹിത്- വീഡിയോ

ഇതിനിടെ നാളത്തെ മത്സരത്തിനുള്ള ഇന്ത്യന്‍ ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും കമന്‍റേറ്ററുമായ അ‍ഞ്ജും ചോപ്ര. അഞ്ജുമിന്‍റെ ഇലവനില്‍ ഓപ്പണറായി കെ എല്‍ രാഹുല്‍ ഇല്ല എന്നതാണ് പ്രത്യേകത. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്ത റിഷഭ് പന്ത് തന്നെ പാക്കിസ്ഥാനെതിരെയും ഓപ്പണ്‍ ചെയ്യട്ടെ എന്ന് അഞ്ജും ചോപ്ര പറഞ്ഞു.

ആറ് സ്പെഷലിസ്റ്റ് ബൗളര്‍മാരുമായി വേണം ഇന്ത്യ ഇറങ്ങാന്‍. ലെഗ് സ്പിന്നറും ഓഫ് സ്പിന്നറും അന്തിമ ഇലവനില്‍ വേണം. രവീന്ദ്ര ജഡേജയും ദിനേശ് കാര്‍ത്തിക്ക് അല്ലങ്കില്‍ ദീപക് ഹൂഡ, പിന്നെ അശ്വിനും ചാഹലും ഉള്‍പ്പെടുന്നതാണ് അഞ്ജും ചോപ്ര തെരഞ്ഞെടുത്ത ഇന്ത്യയുടെ സാധ്യതാ ഇലവന്‍.

അഞ്ജും ചോപ്ര തെരഞ്ഞെടുത്ത ഇന്ത്യയുടെ സാധ്യതാ ഇലവന്‍: Rohit Sharma, Rishabh Pant, Virat Kohli, Hardik Pandya, Suryakumar Yadav, Ravindra Jadeja, Deepak Hooda/ Dinesh Karthik, Ravichandran Ashwin, Yuzvendra Chahal, Arshdeep Singh and Bhuvneshwar Kumar.