121 മത്സരങ്ങളല്‍ 3497 റണ്‍സടിച്ചിട്ടുള്ള മാര്‍ട്ടിന്‍ ഗപ്ടില്‍ രോഹിത്തിന്‍റെ തൊട്ടുപിന്നിലുണ്ട്. 101 മത്സരങ്ങളില്‍ 3343 റണ്‍സ് നേടിയിട്ടുള്ള മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്ത്.

ദുബായ്: ഏഷ്യാ കപ്പില്‍ ഹോങ്കോങിനെതിരെ വലിയൊരു ഇന്നിംഗ്സ് കളിക്കാനായില്ലെങ്കിലും ടി20 ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഹോങ്കോങിനെതിരെ 13 പന്തില്‍ 21 റണ്‍സെടുത്ത് പവര്‍ പ്ലേയില്‍ തന്നെ മടങ്ങിയ രോഹിത് ടി20 ക്രിക്കറ്റില്‍ 3500 റണ്‍സ് തികച്ചു. ടി20 ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്ററാണ് രോഹിത്.

ന്യൂസിലന്‍ഡ് ബാറ്റര്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെ(3497) മറികടന്നാണ് രോഹിത് ടി20 ക്രിക്കറ്റില്‍ 3500 റണ്‍സ് തികക്കുന്ന ആദ്യ ബാറ്ററായത്. 134 മത്സരങ്ങളില്‍ നിന്നാണ് രോഹിത് 3500 റണ്‍സ് പിന്നിട്ടത്. ടി20 ക്രിക്കറ്റില്‍ നാല് സെഞ്ചുറികളുള്ള ഒരേയൊരു ബാറ്ററായ രോഹിത്തിന്‍റെ പേരില്‍ 31 അര്‍ധസെഞ്ചുറികളുമുണ്ട്.

വിമർശകർ എയറിൽ; കിംഗ് ഈസ് ബാക്ക്, ഏഷ്യാ കപ്പിലെ ആദ്യ ഫിഫ്റ്റി, കോലിക്ക് കൈയടിച്ച് ആരാധകര്‍

121 മത്സരങ്ങളല്‍ 3497 റണ്‍സടിച്ചിട്ടുള്ള ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ രോഹിത്തിന്‍റെ തൊട്ടുപിന്നിലുണ്ട്. 101 മത്സരങ്ങളില്‍ 3343 റണ്‍സ് നേടിയിട്ടുള്ള മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്ത്. കോലി ഇന്ന് ഹോങ്കോങിനെതിരെ 44 പന്തില്‍ 59 റണ്‍സെടുത്തിരുന്നു. 114 മത്സരങ്ങളില്‍ 3011 റണ്‍സെടുത്തിട്ടുള്ള അയര്‍ലന്‍ഡിന്‍റെ പോള്‍ സ്റ്റെര്‍ലിംഗ് നാലാമതും 92 മത്സരങ്ങളില്‍ 2855 റണ്‍സ് നേടിയിട്ടുള്ള ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് അ‍ഞ്ചാമതുമാണ്.

അന്ന് കണ്ണുരുട്ടി, ഇന്ന് താണുവണങ്ങി; കോലിയെ കാഴ്ച്ചക്കാരനാക്കി സൂര്യയുടെ വെടിക്കെട്ട്- ആഘോഷിച്ച് ആരാധകര്‍

ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെയും ഇന്ന് ഹോങ്കോങിനെതിരെയും മികച്ച തുടക്കം ലഭിച്ചിട്ടും രോഹിത്തിന് അത് മുതലാക്കാനായില്ല. പാക്കിസ്ഥാനെതിരെ 18 പന്തില്‍ ഒരു സിക്സ് അടക്കം 12 റണ്‍സെടുത്ത് പുറത്തായ രോഹിത് ഇന്ന് ഹോങ്കോങിനെതിരെ രണ്ട് ഫോറും ഒരു സിക്സും പറത്തി 21 റണ്‍സെടുത്തെങ്കിലും പവര്‍ പ്ലേ പിന്നിടും മുമ്പെ മടങ്ങി. ഹോങ്കോങിന്‍റെ മുഹമ്മദ് ഗസ്നഫറാണ് രോഹിത്തിനെ വീഴ്ത്തിയത്.