Asianet News MalayalamAsianet News Malayalam

വിമർശകർ എയറിൽ; കിംഗ് ഈസ് ബാക്ക്, ഏഷ്യാ കപ്പിലെ ആദ്യ ഫിഫ്റ്റി, കോലിക്ക് കൈയടിച്ച് ആരാധകര്‍

ഇത്തവണത്തെ ഏഷ്യാ കപ്പിലെ ആദ്യ ഫിഫ്റ്റിയാണ് ഇന്ന് വിരാട് കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കോലി 44 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന് സിക്സും ഒരു ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. ടി20 കരിയറിലെ 31-ാ അര്‍ധസെഞ്ചുറി തികച്ച കോലി അര്‍ധസെഞ്ചുറികളുടെ എണ്ണത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പമെത്തി.

Asia Cup: Vintage Kohli is back, Fans appauds Kohlis fifty
Author
First Published Aug 31, 2022, 9:45 PM IST

ദുബായ്: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ ടോപ് സ്കോററായെങ്കിലും വിരാട് കോലിയും ഫോമിനെക്കുറിച്ചുള്ള സംശയങ്ങള്‍ അവസാനിച്ചിരുന്നില്ല. എന്നാല്‍ ഹോങ്കോങിനെതിരെ വിമര്‍ശകരുടെ വായടപ്പിക്കുന്ന ഇന്നിംഗ്സുമായി വിരാട് കോലി അര്‍ധസെഞ്ചുറിയുമായി ടീമിന്‍റെ ബാറ്റിംഗ് നെടുന്തൂണായതോടെ കിംഗിനെ വാഴ്ത്തിപ്പാടുകയാണ് ക്രിക്കറ്റ് ലോകം.

ഇത്തവണത്തെ ഏഷ്യാ കപ്പിലെ ആദ്യ ഫിഫ്റ്റിയാണ് ഇന്ന് വിരാട് കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കോലി 44 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന് സിക്സും ഒരു ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. ടി20 കരിയറിലെ 31-ാ അര്‍ധസെഞ്ചുറി തികച്ച കോലി അര്‍ധസെഞ്ചുറികളുടെ എണ്ണത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പമെത്തി.

ഏഷ്യാ കപ്പ്: വെടിക്കെട്ടുമായി സൂര്യകുമാര്‍, കോലിക്ക് ഫിഫ്റ്റി,ഇന്ത്യക്കെതിരെ ഹോങ്കോങിന് 193 റണ്‍സ് വിജയലക്ഷ്യം

കെ എല്‍ രാഹുലിനൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ താളം കണ്ടെത്താന്‍ പാടുപപെട്ട കോലി സിംഗിളുകളിലൂടെ സ്കോറിംഗ് തുടരാനാണ് ശ്രമിച്ചത്. എന്നാല്‍ രാഹുല്‍ പുറത്തായശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ തകര്‍ത്തടിച്ചതോടെ ആവേശം ഉള്‍ക്കൊണ്ട് കോലിയും സ്കോറിംഗ് വേഗം കൂട്ടി. സിംഗിളുകളും ഡബിളുകളും ഓടിയെടുത്ത കോലി ഇടക്കിടെ അതിര്‍ത്തിക്ക് മുകളിലൂടെ. പന്ത് പറത്തി പ്രതാപകാലത്തെ അനുസ്മരിപ്പിച്ചു.

ഏഷ്യാ കപ്പില്‍ ഹോങ്കോങിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സൂര്യകുമാര്‍ യാദവിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് 20 ഓവറില്‍ 192 റണ്‍സെടുത്തത്  26 പന്തില്‍ 68 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വിരാട് കോലി 44 പന്തില്‍ 59 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് സിക്സും ഒരു ഫോറും അടങ്ങുന്നതാണ് കോലിയുടെ ഇന്നിംഗ്സ്. നാലാം വിക്കറ്റില്‍ കോലിയും സൂര്യകുമാറും  ചേര്‍ന്ന് ഏഴോവറില്‍ 98 റണ്‍സാണ് കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios