ആദ്യ മത്സരത്തില്‍ അഫ്ഗാനെതിരെ മൊസാദെക് ഹുസൈന്‍റെ ബാറ്റിംഗ് മാത്രമാണ് ബംഗ്ലാ കടുവകള്‍ക്ക് എടുത്തു പറയാനുണ്ടായിരുന്നത്. 53-5ലേക്ക് തകര്‍ന്നടിഞ്ഞശേഷം 31 പന്തില്‍ 48 റണ്‍സടെുത്ത ഹൊസൈനാണ് ബംഗ്ലാദേശിന് 100 കടത്തിയത്. ശ്രീലങ്കക്കാകട്ടെ ഭാനുക രാജപക്സെയുടെ പ്രകടനം മാത്രമാണ് ആദ്യ മത്സരത്തില്‍ ആശ്വാസകരമായി ഉണ്ടായിരുന്നത്. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് ഇന്നിറങ്ങുന്നത്.
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു. ആദ് മത്സരങ്ങളില്‍ ഇരു ടീമും അഫ്ഗാനിസ്ഥാനോട് തോറ്റതിനാല്‍ ഇന്ന് ജയിക്കുന്നവരായിരിക്കും ഗ്രൂപ്പ് ബിയില്‍ നിന്ന് സൂപ്പര്‍ ഫോറിലേക്ക് മുന്നേറുക. അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്ക ദയനീയ തോല്‍വി വഴങ്ങിയെങ്കില്‍ ബംഗ്ലാദേശ് പൊരുതിയാണ് വീണത്.
ആദ്യ മത്സരത്തില്‍ അഫ്ഗാനെതിരെ മൊസാദെക് ഹുസൈന്‍റെ ബാറ്റിംഗ് മാത്രമാണ് ബംഗ്ലാ കടുവകള്‍ക്ക് എടുത്തു പറയാനുണ്ടായിരുന്നത്. 53-5ലേക്ക് തകര്‍ന്നടിഞ്ഞശേഷം 31 പന്തില്‍ 48 റണ്‍സടെുത്ത ഹൊസൈനാണ് ബംഗ്ലാദേശിന് 100 കടത്തിയത്. ശ്രീലങ്കക്കാകട്ടെ ഭാനുക രാജപക്സെയുടെ പ്രകടനം മാത്രമാണ് ആദ്യ മത്സരത്തില്‍ ആശ്വാസകരമായി ഉണ്ടായിരുന്നത്. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് ഇന്നിറങ്ങുന്നത്.
ടോസ് നേടുന്നവര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ജയിക്കുകയും ചെയ്യുന്ന പതിവ് ഇന്നലെ ഇന്ത്യ ഹോങ്കോങങിനെതിരായ മത്സരത്തോടെ തിരുത്തിയിരുന്നു. എങ്കിലും ഇന്ത്യയുടെ 192 റണ്‍സിനെതിരെ ഹോങ്കോങിന് 152 റണ്‍സെടുക്കാനായത് മഞ്ഞുവീഴ്ച മൂലം രണ്ടാമത് ബൗളിംഗ് ദുഷ്കരമാകുമെന്നതിന്‍റെ സൂചനയാണ്.
ബംഗ്ലാദേശ് പ്ലേയിംഗ് ഇലവന്‍: Sabbir Rahman, Mushfiqur Rahim(w), Shakib Al Hasan(c), Afif Hossain, Mahmudullah, Mosaddek Hossain, Mahedi Hasan, Taskin Ahmed, Mehidy Hasan Miraz, Mustafizur Rahman, Ebadot Hossain
ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: Pathum Nissanka, Kusal Mendis(w), Charith Asalanka, Danushka Gunathilaka, Bhanuka Rajapaksa, Wanindu Hasaranga, Dasun Shanaka(c), Chamika Karunaratne, Maheesh Theekshana, Dilshan Madushanka, Asitha Fernando