തകര്‍ന്നടിഞ്ഞു, ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ചെറിയ വിജയലക്ഷ്യം
ജെമീമ റോഡ്രിഗസ് 42 റണ്‍സെടുത്തു. മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കാണാനായില്ല. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ ഷഫാലി വര്‍മയെ(9) തുടക്കത്തിലെ നഷ്ടമായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ സ്മൃതിയും ജെമീമയും ചേര്‍ന്ന് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു.

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് സ്വര്‍ണമെഡല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതാ ടീമിനെതിരെ ശ്രീലങ്കക്ക് 117 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സടിച്ചു. പതിനേഴാം ഓവറില്‍ 102-3 എന്ന ശക്തമായ നിലയില്‍ നിന്ന് ഇന്ത്യക്ക് അവസാന മൂന്നോവറില്‍ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി 14 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 46 റണ്‍സെടുത്ത ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ജെമീമ റോഡ്രിഗസ് 42 റണ്‍സെടുത്തു. മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കാണാനായില്ല. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ ഷഫാലി വര്‍മയെ(9) തുടക്കത്തിലെ നഷ്ടമായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ സ്മൃതിയും ജെമീമയും ചേര്‍ന്ന് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. പതിനഞ്ചാം ഓവറില്‍ സ്മൃതി പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 89 റണ്‍സായിരുന്നു. എന്നാല്‍ സ്മൃതിക്ക് പിന്നാലെ വന്നവരാരും നിലയുറപ്പിക്കാതിരുന്നതോടെ ഇന്ത്യ പരുങ്ങി.
ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിച്ച് അശ്വിൻ; ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലും അക്സർ കളിക്കില്ല
റിച്ച ഘോഷ്(9), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(2), പൂജ വസ്ട്രാക്കര്‍(2) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ അവസാന അഞ്ചോവറില്‍ 30 റണ്‍സ് പോലും തികക്കാന്‍ ഇന്ത്യക്കായില്ല. അവസാന പ്രതീക്ഷയായിരുന്ന ജെമീമ ഇരുപതാം ഓവറില്‍ പുറത്തായി. ശ്രീലങ്കക്കായി ഉദേശിക പ്രബോധാനിയും സുഗന്ധിക കുമാരിയും ഇനോക രണ്‍വീരയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സെമിയിൽ ബംഗ്ലാദേശിനെ എട്ട് വിക്കറ്റ് തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. മലയാളിതാരം മിന്നു മണി ഉൾപ്പെട്ടതാണ് ഇന്ത്യൻ ടീം. ശ്രീലങ്ക സെമിയിൽ ആറ് വിക്കറ്റിന് പാകിസ്ഥാനെയാണ് തോൽപിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക