ഗ്രൂപ്പിൽ ഒന്നാമതെത്തിയ നേപ്പാൾ ക്വാർട്ടറിൽ ശ്രീലങ്കയെ നേരിടും. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾക്ക് റാങ്കിംഗിന്‍റെ അടിസ്ഥാനത്തിൽ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത ലഭിച്ചിരുന്നു.
നാഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിന്‍റെ ക്വാർട്ടർ ഫൈനൽ മത്സരക്രമമായി. തിങ്കളാഴ്ച നടക്കുന്ന രണ്ടാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. ഗ്രൂപ്പ് എയിൽ നടന്ന ശനിയാഴ്ചത്തെ നേപ്പാൾ - അഫ്ഗാനിസ്ഥാൻ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് അഫ്ഗാൻ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ എതിരാളികളായത്.
ഗ്രൂപ്പിൽ ഒന്നാമതെത്തിയ നേപ്പാൾ ക്വാർട്ടറിൽ ശ്രീലങ്കയെ നേരിടും. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾക്ക് റാങ്കിംഗിന്‍റെ അടിസ്ഥാനത്തിൽ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത ലഭിച്ചിരുന്നു. പങ്കെടുത്ത ടീമുകളിൽ ഇന്ത്യയും ബംഗ്ലാദേശും മാത്രമാണ് പ്രധാന ടീമിനെത്തന്നെ ടൂർണമെന്‍റിനായി അയച്ചിരിക്കുന്നത്. ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ നിരയിൽ മലയാളികളായ സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ, അഭിഷേക് ശർമ്മ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, ഐ.പി.എല്ലിലെ യുവതാരം വൈഭവ് സൂര്യവംശി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്.
റുതുരാജ് ഗെയ്‌ക്‌വാദിന് കീഴിൽ കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യ ഇത്തവണയും സ്വർണ്ണ പ്രതീക്ഷയിലാണ്. സാഹിബ്സാദ ഫർഹാൻ നയിക്കുന്ന പാകിസ്ഥാൻ ടീമിൽ ബാബർ അസാം, ഷഹീൻ അഫ്രീദി തുടങ്ങിയ പ്രമുഖരില്ല.
- ക്വാർട്ടർ ഫൈനൽ മത്സരക്രമം (ഇന്ത്യൻ സമയം)
- പാകിസ്ഥാൻ vs ബി2 - സെപ്റ്റംബർ 28 തിങ്കൾ (രാവിലെ 5:30)
- ഇന്ത്യ vs അഫ്ഗാനിസ്ഥാൻ - സെപ്റ്റംബർ 28 തിങ്കൾ (രാവിലെ 10:00)
- ശ്രീലങ്ക vs നേപ്പാൾ - സെപ്റ്റംബർ 29 ചൊവ്വ (രാവിലെ 5:30)
- ബംഗ്ലാദേശ് vs ബി1 - സെപ്റ്റംബർ 29 ചൊവ്വ (രാവിലെ 10:00)
ടൂർണമെന്റിന്റെ സെമി ഫൈനലുകൾ ഒക്ടോബർ 1-നും സ്വർണ്ണ, വെങ്കല മെഡലുകൾക്കായുള്ള ഫൈനൽ പോരാട്ടങ്ങൾ ഒക്ടോബർ 3 ശനിയാഴ്ചയും നടക്കും. ടൂർണമെന്‍റ് ഘടനയനുസരിച്ച് ഇന്ത്യയും പാകിസ്ഥാനും ഫൈനലിലോ വെങ്കല മെഡൽ പോരാട്ടത്തിലോ മാത്രമേ മുഖാമുഖം വരൂ.
