സിഡ‌്‌നി: ഓസ്‌ട്രേലിയക്കെതിരായ അവസാന ടി20യില്‍ ഇന്ത്യ ആദ്യം ബൗള്‍ ചെയ്യും. ടോസ് നേടിയ നായകന്‍ വിരാട് കോലി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ടി20യില്‍ നിന്ന് മാറ്റവുമായാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. പരിക്കിന്‍റെ പിടിയിലായിരുന്ന നായകന്‍ ആരോണ്‍ ഫിഞ്ച് തിരിച്ചെത്തിയപ്പോള്‍ മാര്‍ക്കസ് സ്റ്റേയിനിസ് പുറത്തായി. അതേസമയം ഇന്ത്യ വിജയ ടീമിനെ നിലനിര്‍ത്തി. 

ഇന്ത്യ ഇലവന്‍: ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹാര്‍, ടി നടരാജന്‍, യുസ്‌വേന്ദ്ര ചാഹല്‍ 

ഓസ്‌ട്രേലിയ ഇലവന്‍: ആരോണ്‍ ഫിഞ്ച് മാത്യൂ വെയ്ഡ്, സ്റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡാര്‍സി ഷോര്‍ട്ട്‌, മൊയിസസ് ഹെന്‍റി‌ക്കസ്, ഡാനിയേല്‍ സാംസ്, സീന്‍ അബോട്ട്, മിച്ചല്‍ സ്വപ്‌സണ്‍, ആന്‍ഡ്രൂ ടൈ, ആദം സാംപ. 

ആദ്യ രണ്ട് ടി20കളും ജയിച്ച് പരമ്പര ഇതിനകം സ്വന്തമാക്കിയ ടീം ഇന്ത്യ ഓസീസിനെ വൈറ്റ് വാഷ് ചെയ്യാനാണ് ഇറങ്ങുന്നത്. ആദ്യ ടി20 11 റണ്‍സിനും രണ്ടാം മത്സരം ആറ് വിക്കറ്റിനുമാണ് കോലിയും സംഘവും ജയിച്ചത്. സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് 1.40ന് മത്സരം ആരംഭിക്കും.