അവസാന മത്സരത്തില്‍ ശ്രീലങ്ക ജയിച്ചെങ്കിലും പരമ്പര 4-1 ഓസീസ് സ്വന്തമാക്കി. സ്കോര്‍ ഓസ്ട്രേലിയ 20 ഓവറില്‍ 154-6, ശ്രീലങ്ക 19.5 ഓവറില്‍ 155-5. അടുത്ത ആഴ്ച ഇന്ത്യക്കെതിരായ ടി20 പരമ്പരക്കെത്തുന്ന ശ്രീലങ്കക്ക് ആത്മവിശ്വാസം പകരുന്നതായി അവസാന മത്സരത്തിലെ ജയം. അടുത്ത ആഴ്ച ഇന്ത്യക്കെതിരായ ടി20 പരമ്പരക്കെത്തുന്ന ലങ്ക മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ കളിക്കുക.

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ശ്രീലങ്കക്ക്(Australia vs Sri Lanka) അഞ്ച് വിക്കറ്റിന്‍റെ ആവേശജയം. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. 58 പന്തില്‍ 69 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസിന്‍റെയും(Kusal Mendis) ക്യാപ്റ്റന്‍ ദാസുന്‍ ഷനകയുടെയും(Dasun Shanaka)(35) ബാറ്റിംഗിന്‍റെ മികവിലാണ് ശ്രീലങ്ക സമ്പൂര്‍ണ തോല്‍വി ഒഴിവാക്കിയത്.

 Also Read: മുന്‍ നായകര്‍ സ്ഥാനമൊഴിഞ്ഞ പ്രായത്തില്‍ രോഹിത് ക്യാപ്റ്റനാകുന്നു; രസകരം ഈ കണക്കുകള്‍

അവസാന മത്സരത്തില്‍ ശ്രീലങ്ക ജയിച്ചെങ്കിലും പരമ്പര 4-1 ഓസീസ് സ്വന്തമാക്കി. സ്കോര്‍ ഓസ്ട്രേലിയ 20 ഓവറില്‍ 154-6, ശ്രീലങ്ക 19.5 ഓവറില്‍ 155-5. അടുത്ത ആഴ്ച ഇന്ത്യക്കെതിരായ ടി20 പരമ്പരക്കെത്തുന്ന ശ്രീലങ്കക്ക് ആത്മവിശ്വാസം പകരുന്നതായി അവസാന മത്സരത്തിലെ ജയം. അടുത്ത ആഴ്ച ഇന്ത്യക്കെതിരായ ടി20 പരമ്പരക്കെത്തുന്ന ലങ്ക മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ കളിക്കുക.

Scroll to load tweet…

അവസാന ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡ്(27 പന്തില്‍ 43*), ഗ്ലെന്‍ മാക്സ്‌വെല്‍(21 പന്തില്‍ 29), ജോഷ് ഇംഗ്ലിസ്(23), ഡാനിയേല്‍ സാംസ്(18) എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്.

Scroll to load tweet…

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ പാതും നിസങ്കയും(13) വണ്‍ഡൗണായി എത്തിയ കാമില്‍ മിഷാറ(1)യും തുടക്കത്തിലെ മടങ്ങിയെങ്കിലും കുശാല്‍ മെന്‍ഡിസും ചരിത് അസലങ്കയും(20) ചേര്‍ന്ന് ലങ്കയെ 50 കടത്തി. പിന്നീട് ക്യാപ്റ്റന്‍ ദാസുന്‍ ഷനകക്ക് ഒപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ മെന്‍ഡിസ് ലങ്കയെ വിജയത്തിലെത്തിച്ചാണ് മടങ്ങിയത്. കുശാല്‍ മെന്‍ഡിസാണ് കളിയിലെ താരം. ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്‌വെല്ലിനെ പരമ്പരയുടെ താരമായി തെര‍ഞ്ഞെടുത്തു.

 Also Read: മാധ്യമപ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തി, വെളിപ്പെടുത്തലുമായി സാഹ, പിന്തുണച്ച് ഹര്‍ഭജനും സെവാഗും

Scroll to load tweet…