അവിശ്വസനീയ ക്യാച്ച് എന്നാണ് കമന്‍റേറ്റര്‍മാര്‍ ഈ ക്യാച്ചിനെ വിശേഷിപ്പിച്ചത്. മത്സരത്തില്‍ നിര്‍ണായക ക്യാച്ചാണ് ഷായെടുത്തത്.

സിഡ്‌നി: മോശം ഫീല്‍ഡിംഗിന് പലകുറി പഴികേട്ട ക്രിക്കറ്റ് താരമാണ് ഇന്ത്യയുടെ പൃഥ്വി ഷാ. എന്നാല്‍ ഓസ്‌ട്രേലിയ എയ്‌ക്കെതിരായ പരിശീലന മത്സരത്തില്‍ അവിശ്വസനീയ ക്യാച്ചുമായി അമ്പരപ്പിച്ചു യുവതാരം. ബാറ്റിംഗില്‍ ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായതിന്‍റെ ക്ഷീണം മാറ്റുന്നതുമായി ഈ ക്യാച്ച്. 

ഓസീസ് ടെസ്റ്റ് നായകന്‍ ടിം പെയ്‌നാണ് ഷായുടെ ഒറ്റകൈയന്‍ ക്യാച്ചില്‍ മടങ്ങിയത്. പരിശീലന മത്സരത്തിന്‍റെ രണ്ടാംദിനം പേസര്‍ ഉമേഷ് യാദവിന്‍റെ ഷോട്ട് ബോളില്‍ നന്നായി ബാറ്റ് കൊള്ളിക്കാന്‍ പെയ്‌ന് കഴിഞ്ഞില്ല. സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്തിരുന്ന ഷായുടെ അല്‍പം മാത്രം തലയ്‌ക്ക് മുകളിലൂടെ പന്ത് കടന്നുപോകും എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ പിന്നോട്ടാഞ്ഞ് ഒറ്റകൈ കൊണ്ട് വായുവില്‍ പന്ത് കൈക്കലാക്കുകയായിരുന്നു 21കാരനായ താരം. 

Scroll to load tweet…

അവിശ്വസനീയ ക്യാച്ച് എന്നാണ് കമന്‍റേറ്റര്‍മാര്‍ ഈ ക്യാച്ചിനെ വിശേഷിപ്പിച്ചത്. മത്സരത്തില്‍ നിര്‍ണായക ക്യാച്ചാണ് ഷായെടുത്തത്. അഞ്ച് വിക്കറ്റിന് 98 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഓസീസിനെ ആറാം വിക്കറ്റില്‍ 104 റണ്‍സ് കൂട്ടുകെട്ടുമായി കരകയറ്റിയ പെയ്‌ന്‍-ഗ്രീന്‍ കൂട്ടുകെട്ടാണ് ഷാ പൊളിച്ചത്. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 247 റണ്‍സില്‍ ഡിക്ലെയര്‍ ചെയ്തപ്പോള്‍ ഓപ്പണര്‍മാരായ ഷായും ഗില്ലും പൂജ്യത്തിന് പുറത്തായിരുന്നു. 

ഓസീസിനെ വൈറ്റ് വാഷ് ചെയ്യാന്‍ ഇന്ത്യ, മൂന്നാം ടി20 ഇന്ന്; സഞ്ജു തുടര്‍ന്നേക്കും