Asianet News MalayalamAsianet News Malayalam

ആഡം സാംപയ്ക്ക് അഞ്ച് വിക്കറ്റ്, കിവീസ് ദയനീയമായി തകര്‍ന്നു; ഏകദിന പരമ്പര ഓസ്‌ട്രേലിയക്ക്

ദയനീയ പ്രകടനമായിരുന്നു ന്യൂസിലന്‍ഡ് ബാറ്റര്‍മാരുടേത്. 17 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. മിച്ചല്‍ സാന്റ്‌നര്‍ (16), ഡാരില്‍ മിച്ചല്‍ (10), മൈക്കല്‍ ബ്രേസ്‌വെല്‍ (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റര്‍മാര്‍.

Australia beat New Zealand by 113 runs in second odi and won series
Author
First Published Sep 8, 2022, 5:13 PM IST

ടൗണ്‍സ്‌വില്ലെ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര ഓസ്‌ട്രേിലയക്ക്. രണ്ടാം മത്സരത്തില്‍ 113 റണ്‍സിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 33 ഓവറില്‍ 82ന് എല്ലാവരും പുറത്തായി.

ദയനീയ പ്രകടനമായിരുന്നു ന്യൂസിലന്‍ഡ് ബാറ്റര്‍മാരുടേത്. 17 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. മിച്ചല്‍ സാന്റ്‌നര്‍ (16), ഡാരില്‍ മിച്ചല്‍ (10), മൈക്കല്‍ ബ്രേസ്‌വെല്‍ (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റര്‍മാര്‍. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (2), ഡെവോണ്‍ കോണ്‍വെ (5), ടോം ലാഥം (0), ജെയിംസ് നീഷം (2), ടിം സൗത്തി (2), മാറ്റ് ഹെന്റി (5), ട്രെന്റ് ബോള്‍ട്ട് (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഒമ്പത് ഓവറില്‍ 35 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആഡം സാംപയാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക്, സീന്‍ അബോട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാര്‍കസ് സ്‌റ്റോയിനിസ് ഒരു വിക്കറ്റ് വീഴ്ത്തി.

രോഹിത് ശര്‍മ്മ അസ്വസ്ഥന്‍, താരങ്ങളോട് തട്ടിക്കയറുന്നു; ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അക്‌തര്‍

നേരത്തെ, ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ സ്റ്റീവന്‍ സ്മിത്താണ് ഓസീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 61 റണ്‍സാണ് താരം നേടിയത്. ഒരു ഘട്ടത്തില്‍ അഞ്ചിന് 54 എന്ന നിലയിലായിരുന്നു ഓസീസ്. പിന്നീട് ഗ്ലെന്‍ മാക്്‌സ്‌വെല്‍ (25), മിച്ചല്‍ സ്റ്റാര്‍ക്ക് (38), ആഡം സാംപ (16), ജോഷ് ഹേസല്‍വുഡ് (23) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് സ്‌കോര്‍ 200ന് അടുത്തെത്തിച്ചത്. 

ഇവര്‍ക്ക് പുറമെ അലക്‌സ് കാരിയാണ് (12) രണ്ടക്കം കണ്ട മറ്റു ബാറ്റര്‍. ഡേവിഡ് വാര്‍ണര്‍ (5), ആരോണ്‍ ഫിഞ്ച് (0), മര്‍നസ് ലബുഷെയ്ന്‍ (5), മാര്‍കസ് സ്‌റ്റോയിനിസ് (0), അബോട്ട് (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ട്രന്റ് ബോള്‍ട്ട് നാല് വിക്കറ്റ് വീഴ്ത്തി. മാറ്റ് ഹെന്റി മൂന്നും ടിം സൗത്തി, സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

തോറ്റതിന്‍റെ കലിപ്പ്; ഷാര്‍ജയില്‍ കസേരകള്‍ പറപറന്നു! പാക് ആരാധകരെ അടിച്ചോടിച്ച് അഫ്ഗാന്‍ ആരാധകര്‍, നാണക്കേട്

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതില്‍ ആദ്യ മത്സരം ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ അപ്രസക്തമായ മൂന്നാം മത്സരം ഞായറാഴ്ച്ച നടക്കും.

Follow Us:
Download App:
  • android
  • ios