സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു പാകിസ്ഥാന്. 27 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് ഓപ്പണര്‍മാരായ ഷാമില്‍ ഹുസൈന്‍ (17), ഷഹ്‌സെയ്ബ് ഖാന്‍ (4) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമയായി.

ബെനോനി: അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാന്‍ തകര്‍ന്നടിഞ്ഞു. ബെനോനി, വില്ലോമൂര്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തി പാകിസ്ഥാന്‍ 48.5 ഓവറില്‍ 179ന് എല്ലാവരും പുറത്താവുകയായിരുന്നു. അസന്‍ അവൈസ് (52), അറാഫത്ത് മിന്‍ഹാസ് (52) എന്നിവര്‍ക്ക് മാത്രമാണ് പാകിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. ഓസീസിന് വേണ്ടി ടോം സ്‌ട്രേക്കര്‍ ആറ് വിക്കറ്റ് വീഴ്ത്തി. 9.5 ഓവറില്‍ വെറും 24 റണ്‍സ് വിട്ടുകൊടുത്താണ് ടോം ആറ് പേരെ പുറത്താക്കിയത്. ഇന്ന് ജയിക്കുന്നവര്‍ ഞായറാഴ്ച്ച ഫൈനലില്‍ ഇന്ത്യയെ നേരിടും. 

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു പാകിസ്ഥാന്. 27 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് ഓപ്പണര്‍മാരായ ഷാമില്‍ ഹുസൈന്‍ (17), ഷഹ്‌സെയ്ബ് ഖാന്‍ (4) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമയായി. നാലാമതായ ക്രീസിലെത്തിയ ക്യാപ്റ്റന്‍ സാദ് ബെയ്ഗിനും (3) തിളങ്ങാനായില്ല. അഹമ്മദ് ഹസ്സന്‍ (4), ഹാറൂണ്‍ അര്‍ഷദ് (8) എന്നിവര്‍ വന്നത് പോലെ മടങ്ങി. പിന്നീട് അറാഫത്ത് - അസന്‍ സഖ്യം 31 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയായിരുന്നു പാക് ഇന്നിംഗ്‌സിലെ മികച്ച കൂട്ടുകെട്ട്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ ഇരുവരും മടങ്ങുകയായിരുന്നു. ഉബൈദ് ഷാ (6), മുഹമ്മദ് സീഷാന്‍ (4), അലി റാസ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നവീദ് അഹമ്മദ് ഖാന്‍ (9) പുറത്താവാതെ നിന്നു.

ഓസ്ട്രേലിയ അണ്ടര്‍ 19 (പ്ലേയിംഗ് ഇലവന്‍): ഹാരി ഡിക്സണ്‍, സാം കോണ്‍സ്റ്റാസ്, ഹഗ് വെയ്ബ്ജെന്‍(ക്യാപ്റ്റന്‍), ഹര്‍ജാസ് സിംഗ്, റയാന്‍ ഹിക്സ് (വിക്കറ്റ് കീപ്പര്‍), ടോം കാംബെല്‍, ഒലിവര്‍ പീക്ക്, റാഫ് മക്മില്ലന്‍, ടോം സ്ട്രാക്കര്‍, മഹ്ലി ബിയര്‍ഡ്മാന്‍, കാല്ലം വിഡ്ലര്‍.

ഇഷാന്‍ കിഷന്‍ തിരിച്ചെത്തുമോ? ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെ നിര്‍ണായക നീക്കം

പാകിസ്ഥാന്‍ അണ്ടര്‍ 19 (പ്ലേയിംഗ് ഇലവന്‍): ഷാമില്‍ ഹുസൈന്‍, ഷഹസൈബ് ഖാന്‍, അസാന്‍ അവായിസ്, സാദ് ബെയ്ഗ് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഹസ്സന്‍, ഹാറൂണ്‍ അര്‍ഷാദ്, അറഫാത്ത് മിന്‍ഹാസ്, നവീദ് അഹമ്മദ് ഖാന്‍, ഉബൈദ് ഷാ, മുഹമ്മദ് സീഷാന്‍, അലി റാസ.