അവസാനമായി ഇരുടീമുകളും കുഞ്ഞന്‍ ഫോര്‍മാറ്റില്‍ ഏറ്റുമുട്ടിയത് ട്വന്‍റി20 ലോകകപ്പ് സെമിഫൈനലായിരുന്നു

ലാഹോര്‍: ഓസ്ട്രേലിയയുടെ പാകിസ്ഥാൻ പര്യടനത്തിലെ (Australia tour of Pakistan 2022 ) ഏക ട്വന്‍റി 20 മത്സരം (Pakistan vs Australia T20I) ഇന്ന് നടക്കും. രാത്രി 8.30ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് (Gaddafi Stadium Lahore) മത്സരം. ടെസ്റ്റ് പരമ്പര തോറ്റെങ്കിലും ഏകദിന പരമ്പര സ്വന്തമാക്കിയ ആവേശത്തിലാണ് പാകിസ്ഥാൻ (Pakistan Men's Cricket Team) ഇറങ്ങുക. പ്രധാന താരങ്ങളില്ലാതെയാണ് ഓസ്ട്രേലിയ (Australia Men's Cricket Team) മൈതാനത്തേക്കെത്തുന്നത്. 

അവസാനമായി ഇരുടീമുകളും കുഞ്ഞന്‍ ഫോര്‍മാറ്റില്‍ ഏറ്റുമുട്ടിയത് ട്വന്‍റി20 ലോകകപ്പ് സെമിഫൈനലായിരുന്നു. അന്ന് പാകിസ്ഥാനെ ഓസ്ട്രേലിയ തോൽപ്പിച്ചിരുന്നു. രണ്ടാം സെമിയിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് ഞെട്ടിച്ചാണ് ഓസ്ട്രേലിയ ഫൈനലിലെത്തിയത്. 177 റൺസ് വിജയലക്ഷ്യം ഒരോവര്‍ ബാക്കിനിൽക്കെ ഓസീസ് മറികടക്കുകയായിരുന്നു. 19-ാം ഓവറില്‍ ഹസന്‍ അലി ക്യാച്ച് നിലത്തിട്ടതോടെ വീണുകിട്ടിയ ഭാഗ്യം മാത്യൂ വെയ്‌ഡ് സാക്ഷാൽ ഷഹീന്‍ ഷാ അഫ്രീദിയെ മൂന്ന് വട്ടം ഗ്യാലറിയിലേക്ക് തൂക്കി ആഘോഷിച്ചതോടെ അന്ന് ഓസീസ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. വെയ്‌ഡ് 17 പന്തില്‍ 41 ഉം മാര്‍ക്കസ് സ്റ്റോയിനിസ് 31 പന്തില്‍ 40 ഉം റണ്‍സുമായി പുറത്താകാതെ നിന്നു. പിന്നാലെ ന്യൂസിലന്‍ഡിനെ കീഴടക്കി ഓസീസ് കിരീടമുയര്‍ത്തുകയും ചെയ്‌തു. 

പാകിസ്ഥാന്‍-ഓസീസ് പരമ്പര പൂർത്തിയായ ശേഷമേ ഓസ്ട്രേലിയന്‍ താരങ്ങൾക്ക് ഐപിഎല്ലിൽ കളിക്കാനുള്ള അനുമതിയുള്ളൂ. ഗ്ലെന്‍ മാക്‌സ്‌വെല്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ ഐപിഎല്‍ 2022ല്‍ കളിക്കാനായി കാത്തിരിക്കുകയാണ്. ഏപ്രില്‍ ഒന്‍പതിന് മുംബൈ ഇന്ത്യന്‍സിനെതിരെ ബാംഗ്ലൂരിന്‍റെ മത്സരത്തില്‍ മാക്‌സിയുണ്ടാകും. പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് കളി. 

ഓസ്‌ട്രേലിയന്‍ സ്‌ക്വാഡ്

Aaron Finch(c), Travis Head, Ben McDermott, Josh Inglis(w), Marcus Stoinis, Ashton Agar, Cameron Green, Sean Abbott, Nathan Ellis, Adam Zampa, Jason Behrendorff, Ben Dwarshuis, Marnus Labuschagne, Mitchell Swepson, Alex Carey

പാകിസ്ഥാന്‍ സ്‌ക്വാഡ്

Mohammad Rizwan(w), Babar Azam(c), Fakhar Zaman, Asif Ali, Iftikhar Ahmed, Haider Ali, Khushdil Shah, Shadab Khan, Shaheen Afridi, Haris Rauf, Mohammad Wasim Jr, Mohammad Nawaz, Usman Qadir, Hasan Ali, Mohammad Haris, Shahnawaz Dahani, Asif Afridi

IPL 2022 : ഗ്ലെന്‍ മാക്‌സ്‌വെല്‍ എപ്പോള്‍ കളത്തിലെത്തും; ആരാധകര്‍ കാത്തിരുന്ന വിവരവുമായി ആര്‍സിബി