104 റൺസ് ലീഡുള്ള ഇംഗ്ലണ്ട് വേഗത്തില്‍ റണ്‍സ് അടിച്ചെടുത്ത് മികച്ച വിജയലക്ഷ്യം മുന്നില്‍ വച്ചാല്‍ ഓസ്ട്രേലിയക്ക് വെല്ലുവിളിയാകും. മറുവശത്ത് കൂടുതല്‍ വിജയ സാധ്യതയുള്ള ഓസ്ട്രേലിയയാകട്ടെ ഇംഗ്ലണ്ടിനെ എത്രയും വേഗം ചുരുട്ടിക്കെട്ടി മത്സരം സ്വന്തമാക്കാനുള്ള ആവേശത്തിലാണ്

ലോര്‍ഡ്സ്: ആഷസ് ക്രിക്കറ്റ് പരന്പരിയിലെ രണ്ടാം ടെസ്റ്റ് അത്യന്ത്യം ആവേശകരമാകുന്നു. മത്സരം അവസാന ദിവസത്തിലേക്ക് നീങ്ങുന്പോള്‍ ആര്‍ക്കും ജയിക്കാം എന്നതാണ് അവസ്ഥ. 4 വിക്കറ്റിന് 96 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ് ഇന്ന് പുനരാരംഭിക്കുക. ബെന്‍ സ്റ്റോക്സും ജോസ് ബട്‍‍ലറും ആണ് ക്രീസില്‍. ബേൺസ്, റോയ്, റൂട്ട്, ഡെന്‍ലി എന്നിവരാണ് ബാറ്റ് താഴ്ത്തിയത്.

104 റൺസ് ലീഡുള്ള ഇംഗ്ലണ്ട് വേഗത്തില്‍ റണ്‍സ് അടിച്ചെടുത്ത് മികച്ച വിജയലക്ഷ്യം മുന്നില്‍ വച്ചാല്‍ ഓസ്ട്രേലിയക്ക് വെല്ലുവിളിയാകും. മറുവശത്ത് കൂടുതല്‍ വിജയ സാധ്യതയുള്ള ഓസ്ട്രേലിയയാകട്ടെ ഇംഗ്ലണ്ടിനെ എത്രയും വേഗം ചുരുട്ടിക്കെട്ടി മത്സരം സ്വന്തമാക്കാനുള്ള ആവേശത്തിലാണ്.

നേരത്ത ഓസ്ട്രേലിയുടെ ഒന്നാം ഇന്നിംഗ്സ് 250 റൺസിന് അവസാനിച്ചിരുന്നു. 92 റൺസെടുത്ത സ്റ്റീവ് സ്മിത്തിന്‍റെ ഗംഭീര പോരാട്ടമാണ് ഓസീസിന് തുണയായത്. ഇംഗ്ലണ്ടിനായി ബ്രോഡ് നാലും വോക്സ് മൂന്നും ആര്‍ച്ചര്‍ രണ്ടും വിക്കറ്റും വീതം വീഴ്ത്തി. ആദ്യ ടെസ്റ്റ് ജയിച്ച ഓസീസ് പരന്പരയിൽ മുന്നിലാണ്. അവസാന ദിവസത്തെ ആവേശം മഴകാരണം ഇല്ലാതാകുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.