Asianet News MalayalamAsianet News Malayalam

വിന്‍ഡീസിനെ തകര്‍ത്ത് ഓസീസ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ കുതിപ്പ്; ഇന്ത്യ തന്നെ രണ്ടാമത്

73-6 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസീലിറങ്ങിയ വിന്‍ഡീസിന്റെ പോരാട്ടം 120 റണ്‍സ് വരെയെ നീണ്ടുള്ളു.

Australia vs West Indies, 1st Test - Live Australia won by 10 wickets
Author
First Published Jan 19, 2024, 9:03 AM IST

അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓസ്ട്രേലിയക്ക് പത്ത് വിക്കറ്റ് വിജയം. രണ്ടാം ഇന്നിംഗ്സില്‍ ജയത്തിലേക്ക് 26 റണ്‍സ് മതിയായിരുന്ന ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. 11 റണ്‍സോടെ സ്റ്റീവ് സ്മിത്തും ഒരു റണ്ണുമായി മാര്‍നസ് ലാബുഷെയ്നും പുറത്താകാതെ നിന്നപ്പോള്‍ ഒമ്പത് റണ്‍സെടുത്ത ഉസ്മാന്‍ ഖവാജ യുവതാര ഷമര്‍ ജോസഫിന്‍റെ ബൗണ്‍സര്‍ താടിയെല്ലില്‍ ഇടിച്ച് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി.

73-6 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസീലിറങ്ങിയ വിന്‍ഡീസിന്റെ പോരാട്ടം 120 റണ്‍സ് വരെയെ നീണ്ടുള്ളു. 26 റണ്‍സെടുക്ക കിര്‍ക് മക്കെന്‍സിയും 24 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്സും 18 റണ്‍സെടുത്ത ജോഷ്വാ ഡാ ഡിസില്‍വയും 15 റണ്‍സെടുത്ത അല്‍സാരി ജോസഫും 15 റണ്‍സെടുത്ത ഷമര്‍ ജോസഫുമാണ് വിന്‍ഡീസ് സ്കോറിലേക്ക് രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട സംഭാവന നല്‍കിയത്.

ബാബറിന്‍റെ സിക്സ് കൈയിലൊതുക്കാന്‍ ശ്രമിച്ച് ആരാധകന്‍, പന്ത് കൊണ്ടത് മുഖത്ത്, തലയില്‍ കൈവെച്ച് ബാബര്‍-വീഡിയോ

ഓസീസിനായി ജോഷ് ഹേസല്‍വുഡ് 35 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ലിയോണും സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളിലും ഓസ്ട്രേലിയ മുന്നേറി. ഒമ്പത് കളികളില്‍ ആറ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമുള്ള ഓസ്ട്രേലിയ 66 പോയന്‍റും 66.11 വിജയശതമാവുമായി ഒന്നാം സ്ഥാനത്താണ്.

നാലു ടെസ്റ്റുകളില്‍ രണ്ട് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമുള്ള ഇന്ത്യ 26 പോയന്‍റും 54.16 വിജയശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്ക മൂന്നാമതും ന്യൂസിലന്‍ഡ് നാലാമതുമാണ്. അടുത്ത ആഴ്ച ഇന്ത്യക്കെതിരെ അ‍ഞ്ച് മത്സര പരമ്പരക്ക് ഇറങ്ങുന്ന ഇംഗ്ലണ്ട് ഒമ്പത് പോയന്‍റും 15 വിജയശതമാവുമായി ഏഴാം സ്ഥാനത്താണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios