ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. സിഡ്‌നിയില്‍ നടന്ന മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ 279 റണ്‍സിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ 454 & 217/2, ന്യൂസിലന്‍ഡ് 256 & 136.

സിഡ്‌നി: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. സിഡ്‌നിയില്‍ നടന്ന മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ 279 റണ്‍സിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ 454 & 217/2, ന്യൂസിലന്‍ഡ് 256 & 136. 416 റണ്‍സാണ് ന്യൂസലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ സന്ദര്‍ശകരുടെ പോരാട്ടം വെറും 136 റണ്‍സില്‍ അവസാനിച്ചു. നഥാന്‍ ലിയോണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. പരമ്പരയിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മര്‍നസ് ലബുഷാനെയാണ് മാന്‍ ഓഫ് ദ സീരീസും മാന്‍ ഓഫ് ദ മാച്ചും. 

ലിയോണിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും വീഴ്ത്തി. 52 റണ്‍സ് നേടിയ കോളിന്‍ ഡി ഗ്രാന്‍ഹോമാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. 108 പന്ത് നേരിട്ട് പൊരുതി നിന്ന് ബിജെ വാട്‌ലിങ് 19 റണ്‍സ് നേടി പുറത്തായി. നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് രണ്ടിന് 217 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 415 റണ്‍സിന്റെ ലീഡാണ് ഓസീസ് നേടിയത്. ഡേവിഡ് വാര്‍ണര്‍ (111) സെഞ്ചുറിയുമായി പുറത്താവാതെ നിന്നു. ജോ ബേണ്‍സ് (40), ലബുഷാനെ (59) എന്നാിവരാണ് പുറത്തായ താരങ്ങള്‍.

ആദ്യ ഇന്നിങ്‌സില്‍ ലബുഷാനെയുടെ (215) ഇരട്ട സെഞ്ചുറിയുടെ കരുത്തില്‍ 454 റണ്‍സാണ് ഓസീസ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കീവിസ് 256ന് എല്ലാവരും പുറത്താവുകയായിരുന്നു.