നാല് 4 പേസര്‍മാരും ഒരു സ്പിന്നറും എന്ന പതിവു ഫോര്‍മേഷന് പകരം മൂന്ന് സീമര്‍മാരും രണ്ട് സ്പിന്നര്‍മാരും അടങ്ങുന്ന ടീമിനെയാണ് ദക്ഷിണാഫ്രിക്ക കഴിഞ്ഞ ദിവസം പരീക്ഷിച്ചത്. 

ബ്ലോംഫൊന്റെയ്ന്‍: ദക്ഷിണാഫ്രിക്ക- ഓസ്്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന്്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലാണ്. ടി20 പരമ്പരയില്‍ ബാറ്റിംഗ് നിര നിറംമങ്ങിയെങ്കിലും ആദ്യ ഏകദിനത്തില്‍ ക്ലാസന്‍ സെഞ്ച്വറി നേടിയതും ഡേവിഡ് മില്ലര്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നതും ആതിഥേയര്‍ക്ക് പ്രതീക്ഷ നല്‍കും. 

നാല് 4 പേസര്‍മാരും ഒരു സ്പിന്നറും എന്ന പതിവു ഫോര്‍മേഷന് പകരം മൂന്ന് സീമര്‍മാരും രണ്ട് സ്പിന്നര്‍മാരും അടങ്ങുന്ന ടീമിനെയാണ് ദക്ഷിണാഫ്രിക്ക കഴിഞ്ഞ ദിവസം പരീക്ഷിച്ചത്. ബൗളര്‍മാര്‍ ആരും ശരാശരി 6 റണ്‍സിന് മുകളില്‍ വഴങ്ങാതിരുന്നതോടെ ആ ടീമിനെ തന്നെ നിലനിര്‍ത്താനാണ് ദക്ഷിണാഫ്രിക്ക ശ്രമിക്കുക.

മാക്‌സ്‌വെല്ലിന്റെയും ഹാന്‍ഡ്‌സ്‌കോംബിന്റെയും അഭാവത്തില്‍ മധ്യനിരയില്‍ മറ്റുള്ളവര്‍ ഉത്തരവാദിത്തം ഏറ്റെടുക്കാത്തതാണ് ഓസ്‌ട്രേലിയയുടെ പ്രശ്‌നം. സ്മിത്ത് ലെബുഷെയ്ന്‍ കൂട്ടുകെട്ടിനെ കംഗാരുപ്പട അമിതമായി ആശ്രയിക്കുന്നുണ്ട്.

പുതിയ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറിന് കീഴില്‍ ഇതുവരെയും ഒരു പരമ്പര ജയിക്കാന്‍ ദകഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ടി20 പരമ്പരകളും ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയും ദക്ഷിണാഫ്രിക്ക തോറ്റിരുന്നു. ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര സമനിലയാക്കിയത് മാത്രമാണ് നേട്ടം.