ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം നാളെ രാജ്‌കോട്ടില്‍ നടക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ സന്ദര്‍ശകരായ ഓസീസ് 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചെങ്കില്‍ മാത്രമെ ഇന്ത്യക്ക് ഓസീസിനൊപ്പമെത്താന്‍ സാധിക്കൂ. ഒന്നാം ഏകദിനത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ ഋഷഭ് പന്തിന് നാളെ കളിക്കാനാവില്ലെന്ന് ഉറപ്പായിട്ടുണ്ട്.
രാജ്‌കോട്ട്: ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം നാളെ രാജ്‌കോട്ടില്‍ നടക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ സന്ദര്‍ശകരായ ഓസീസ് 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചെങ്കില്‍ മാത്രമെ ഇന്ത്യക്ക് ഓസീസിനൊപ്പമെത്താന്‍ സാധിക്കൂ. ഒന്നാം ഏകദിനത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ ഋഷഭ് പന്തിന് നാളെ കളിക്കാനാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. മുംബൈയില്‍ വിക്കറ്റ് കീപ്പറായിരുന്ന കെ എല്‍ രാഹുല്‍ തന്നെയാണ് രാജ്‌കോട്ടിലും കീപ്പ് ചെയ്യുക. പന്തിന് പകരം മനീഷ് പാണ്ഡെ ടീമില്‍ ഉള്‍പ്പെടുമെന്നും വാര്‍ത്തകള്‍ വരുന്നു.
എന്നാല്‍ ഓസീസ് ടീമിലും മാറ്റമുണ്ടായേക്കുമെന്നാണ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് നല്‍കുന്ന സൂചന. പേസ് ബൗളിങ് വകുപ്പിലാണ് മാറ്റം. ജോഷ് ഹേസല്‍വുഡ് നാളെ കളിക്കുമെന്നാണ് ഫിഞ്ച് വെളിപ്പെടുത്തുന്നത്. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവരില്‍ ഒരാള്‍ക്ക് പകരക്കാരനായിട്ടായിരിക്കും ഹേസല്‍വുഡ് ടീമിലെത്തുക. ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം. ടെസ്റ്റ് മത്സരങ്ങള്‍കൂടി കളിക്കുന്ന കമ്മിന്‍സ്, സ്റ്റാര്‍ക്ക് എന്നിവരില്‍ ഒരാള്‍ പുറത്തിരിക്കാനാണ് കൂടുതല്‍ സാധ്യത. കഴിഞ്ഞ മത്സരത്തില്‍ പേസര്‍മാര്‍ മാത്രം ഏഴ് വിക്കറ്റുകളാണ് വീഴ്ത്തിയത്.
മാറ്റങ്ങളുറപ്പ്, അഭിമാനപോരാട്ടത്തിന് ഇന്ത്യ നാളെ ഇറങ്ങുന്നു; സാധ്യതാ ടീം
വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ പത്ത് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ സെഞ്ചുറി മികവില്‍ ഓസീസ് വിജയം സ്വന്തമാക്കുകയായിരുന്നു.
