ഓസ്‌ട്രേലിയൻ വനിതകൾക്കെതിരായ അവസാന ഏകദിനത്തിൽ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും 1-1 എന്ന നിലയിൽ ഒപ്പത്തിനൊപ്പമായതിനാൽ ഇന്നത്തെ മത്സരം നിർണ്ണായകമാണ്.

ദില്ലി: ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ടോസ് നഷ്ടം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ അലീസ ഹീലി ഇന്ത്യയെ ഫീല്‍ഡിംഗിനയച്ചു. ബാറ്റിംഗ് ആരംഭിച്ച ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 39 റണ്‍സെടത്തിട്ടുണ്ട്. അലീസ ഹീലി (26), ജോര്‍ജിയ വോള്‍ (10) എന്നിവരാണ് ക്രീസില്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും 1-1 ഒപ്പത്തിനൊപ്പമാണ്. ഇന്ന് ജയിക്കുന്നുവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഓസ്‌ട്രേലിയ: അലിസ്സ ഹീലി (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), ജോര്‍ജിയ വോള്‍, എല്ലിസ് പെറി, ബെത്ത് മൂണി, ഗ്രേസ് ഹാരിസ്, ആഷ്ലീ ഗാര്‍ഡ്നര്‍, തഹ്ലിയ മഗ്രാത്ത്, ജോര്‍ജിയ വെയര്‍ഹാം, അലാന കിംഗ്, കിം ഗാര്‍ത്ത്, മേഗന്‍ ഷട്ട്.

ഇന്ത്യ : പ്രതീക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ്മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), രാധ യാദവ്, അരുന്ധതി റെഡ്ഡി, സ്നേഹ് റാണ, ക്രാന്തി ഗൗഡ്, രേണുക താക്കൂര്‍.

മത്സരത്തില്‍ ഇന്ത്യ 102 റണ്‍സിന് ജയിച്ചിരുന്നു. ഏകദിനത്തില്‍ ഓസീസിന്റെ ഏറ്റവും വലിയ തോല്‍വിയാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 49.5 ഓവറില്‍ 292ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസിന് 40.5 ഓവറില്‍ 190 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടി ക്രാന്തി ഗൗതാണ് ഓസീസിനെ വലിയ തോല്‍വിയിലേക്ക് തള്ളിവിട്ടത്.

സ്മൃതി മന്ദാനയുടെ സെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ചില റെക്കോഡുകളും മന്ദാനയെ തേടി എത്തിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ താരമായി സ്മൃതി മന്ദാന. ഇന്നലെ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോഴാണ് മന്ദാനയെ തേടി നേട്ടമെത്തിയത്. ഏകദിനത്തില്‍ 12 സെഞ്ചുറികള്‍ നേടിയിട്ടുള്ള മന്ദാന ടെസ്റ്റില്‍ രണ്ടും ടി20യില്‍ ഒരു സെഞ്ചുറിയും നേടിയിട്ടുണ്ട്. ഓസീസ് വനിതകള്‍ക്കെതിരെ 91 പന്തില്‍ 117 റണ്‍സാണ് മന്ദാന അടിച്ചെടുത്തുതത്. ഇതില്‍ നാല് സിക്സും 14 ഫോറും ഉള്‍പ്പെടും.

YouTube video player