Asianet News MalayalamAsianet News Malayalam

ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് ടോസ്, റിഷഭ് പന്ത് പുറത്ത്, ഓസീസ് ടീമില്‍ ടിം ഡേവിഡിന് അരങ്ങേറ്റം

മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ ഇതിന് മുമ്പ് ഇന്ത്യ-ഓസീസ് ടീമുകള്‍ ടി20യില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ നീലപ്പടയ്‌ക്കായിരുന്നു വിജയം. നാളിതുവരെ 23 ടി20കളിലാണ് ഇന്ത്യയും ഓസ്ട്രേലിയയും പരസ്‌പരം ഏറ്റുമുട്ടിയത്. ഇതില്‍ 13 ടി20യും വിജയിച്ചത് ഇന്ത്യയാണ്. ഓസീസിന്‍റെ വിജയം 9ല്‍ ഒതുങ്ങിയപ്പോള്‍ 1 മത്സരത്തിന് ഫലമില്ലാതായി.

Australia won the toss against India and elected to field
Author
First Published Sep 20, 2022, 6:37 PM IST

മൊഹാലി: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഓസ്ട്രേലിയന്‍ ടീമില്‍ ടിം ഡേവിഡ് അരങ്ങേറ്റം കുറിക്കുമ്പോള്‍ റിഷഭ് പന്ത് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ജസ്പ്രീത് ബുമ്ര ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നില്ല. സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലും അക്സര്‍ പട്ടേലുമാണ് ഇന്ത്യന്‍ നിരയിലുള്ളത്. പേസ് നിരയില്‍ ഹര്‍ഷല്‍ പട്ടേല്‍ തിരിച്ചെത്തിയപ്പോള്‍ മൂന്നാം പേസറായി ഉമേഷ് യാദവും അന്തിമ ഇലവനിലെത്തി. ദിനേശ് കാര്‍ത്തിക് വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനിലെത്തിയതോടെ ദീപക് ഹൂഡയും റിഷഭ് പന്തും പുറത്തായി.

മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ ഇതിന് മുമ്പ് ഇന്ത്യ-ഓസീസ് ടീമുകള്‍ ടി20യില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ നീലപ്പടയ്‌ക്കായിരുന്നു വിജയം. നാളിതുവരെ 23 ടി20കളിലാണ് ഇന്ത്യയും ഓസ്ട്രേലിയയും പരസ്‌പരം ഏറ്റുമുട്ടിയത്. ഇതില്‍ 13 ടി20യും വിജയിച്ചത് ഇന്ത്യയാണ്. ഓസീസിന്‍റെ വിജയം 9ല്‍ ഒതുങ്ങിയപ്പോള്‍ 1 മത്സരത്തിന് ഫലമില്ലാതായി.

ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് ഗാംഗുലി ഭാവി അടുത്തമാസം അറിയാം, വാര്‍ഷിക ജനറല്‍ ബോഡി അടുത്ത മാസം 18ന്

അവസാനം ഇന്ത്യയില്‍ നടന്ന ഏഴില്‍ നാല് മത്സരങ്ങളിലും വിജയം നീലപ്പടയ്ക്കായിരുന്നു എന്ന സവിശേഷതയുമുണ്ട്. 2022 ഡിസംബറിലാണ് ഇരു ടീമും ടി20യില്‍ അവസാനമായി ഏറ്റുമുട്ടിയത്. മൊഹാലിയിൽ മുമ്പ് നടന്ന പതിനൊന്ന് ട്വന്‍റി 20യിൽ ഏഴിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്.

ഓസ്ട്രേലിയ പ്ലേയിംഗ് ഇലവന്‍: Aaron Finch(c), Cameron Green, Steven Smith, Glenn Maxwell, Josh Inglis, Tim David, Matthew Wade(w), Pat Cummins, Nathan Ellis, Adam Zampa, Josh Hazlewood.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Bhuvneshwar Kumar, Harshal Patel, Umesh Yadav, Yuzvendra Chahal.

Follow Us:
Download App:
  • android
  • ios