Asianet News MalayalamAsianet News Malayalam

ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് ഗാംഗുലിയുടെ ഭാവി അടുത്തമാസം അറിയാം, വാര്‍ഷിക ജനറല്‍ ബോഡി അടുത്ത മാസം 18ന്

ബ്രിജേഷ് പട്ടേലിനെ ഐസിസിയില്‍ ബിസിസിഐ പ്രതിനിധിയായും അനിരുദ്ധ് ചൗധരിയെ ബിസിസിഐയുടെ അടുത്ത ട്രഷററായും തെരഞ്ഞെടുക്കാനുള്ള സാധ്യതകളുമുണ്ട്. ബ്രിജേഷ് പട്ടേലിന് പകരം രാജീവ് ശുക്ല വീണ്ടും ഐപിഎല്‍ ചെയര്‍മാന്‍ സ്ഥാനത്തും എത്തുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

BCCI AGM scheduled for October 18
Author
First Published Sep 20, 2022, 6:01 PM IST

മുംബൈ: ബിസിസിഐയുടെ പുതിയ പ്രസിഡന്‍റിനെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കാനുള്ള വാര്‍ഷിക ജനറല്‍ ബോഡി യോഗം അടുത്ത മാസം 18ന് നടക്കും. ഭരണഘടനാ ഭേദഗതിക്ക് സുപ്രീം കോടതി അനുമതി നല്‍കിയതോടെ പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ സൗരവ് ഗാംഗുലിക്കും ജയ് ഷാക്കും തുടരാമെങ്കിലും ഗാംഗുലി തുടരുമോ എന്നത് വലിയ ചോദ്യമാണ്. ഗാംഗുലിയെ ഐസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്ത് ജയ് ഷാ ബിസിസിഐ പ്രസിഡന്‍റാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബിസിസിഐയുടെ 91-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് അടുത്ത മാസം 18ന് നടക്കുന്നത്. പുതിയ പ്രസിഡന്‍റിനെും സെക്രട്ടറിയെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പിനായി ചീഫ് ഇലക്ടറല്‍ ഓഫീസറായി എ കെ ജ്യോതിയെ ബിസിസിഐ നിയമിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം സംബന്ധിച്ചും തെരഞ്ഞെടുപ്പ് സംബന്ധിച്ചുമുള്ള വിജ്ഞാപനം ഇറങ്ങുമെന്നാണ് സൂചന. ജയ് ഷാ പുതിയ ബിസിസിഐ പ്രസിഡന്‍റാവുകയാണെങ്കില്‍ സെക്രട്ടറിയായി നിലവിലെ ട്രഷറര്‍ അരുണ്‍ ധുമാല്‍ എത്തിയേക്കും.

കൂടുതല്‍ പരിശീലന മത്സരങ്ങള്‍ വേണം; ദ്രാവിഡിന്‍റെ തന്ത്രം അനുസരിച്ച് ലോകകപ്പ് പ്ലാന്‍ മാറ്റി ടീം ഇന്ത്യ

ബ്രിജേഷ് പട്ടേലിനെ ഐസിസിയില്‍ ബിസിസിഐ പ്രതിനിധിയായും അനിരുദ്ധ് ചൗധരിയെ ബിസിസിഐയുടെ അടുത്ത ട്രഷററായും തെരഞ്ഞെടുക്കാനുള്ള സാധ്യതകളുമുണ്ട്. ബ്രിജേഷ് പട്ടേലിന് പകരം രാജീവ് ശുക്ത വീണ്ടും ഐപിഎല്‍ ചെയര്‍മാന്‍ സ്ഥാനത്തും എത്തുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

നാടകീയമായ ഒട്ടേറെ സംഭവങ്ങള്‍ക്കൊടുവില്‍ 2019ലാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായിരുന്ന സൗരവ് ഗാംഗുലി ബിസിസിഐയുടെ പ്രസിഡന്‍റായത്. ക്രിക്കറ്റ് ബോര്‍ഡിന്‍റെ തലപ്പത്തെത്തുന്ന ആദ്യ ക്രിക്കറ്റ് താരം കൂടിയായിരുന്നു ഗാംഗുലി. പ്രസിഡന്‍റാവുമെന്ന് പ്രതീക്ഷിച്ചിരുന്ന ബ്രിജേഷ് പട്ടേലിന് പകരമാണ് ജയ് ഷാ ഗ്രൂപ്പിന്‍റെയും എന്‍ ശ്രീനിവാസന്‍ ക്യാംപിന്‍റെയും പിന്തുണയോടെ ഗാംഗുലി പ്രസിഡന്‍റായത്.

ആകാശനീലയിലേക്ക് തിരികെ; ഭാഗ്യനിറവുമായി ബിസിസിഐയുടെ പുതിയ ജേഴ്സി

പ്രസിഡന്‍റായിരുന്ന മൂന്ന് വര്‍ഷക്കാലം ഗാംഗുലിയും വിവാദങ്ങളുടെ നടുവിലായിരുന്നു. വിരാട് കോലിയുമായുള്ള പരസ്യ പോരും സെലക്ഷന്‍ കമ്മിറ്റി യോഗങ്ങളില്‍ ഗാംഗുലിയും പങ്കെടുത്തിരുന്നുവെന്ന വെളിപ്പെടുത്തലും ഗാംഗുലിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു.

Follow Us:
Download App:
  • android
  • ios