Asianet News MalayalamAsianet News Malayalam

ഓസീസിനെതിരെ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് ടോസ് നഷ്ടം; ഇരു ടീമിലും ഓരോ മാറ്റം, വാഷിംഗ്ടണ്‍ സുന്ദറിനെ തഴഞ്ഞു

റണ്‍മഴ കണ്ട പരമ്പരയിലെഅവസാന മത്സരം കൂറ്റന്‍ സ്‌കോറുകള്‍ക്ക് പേരുകേട്ട ചെറിയ ബൗണ്ടറികളുള്ള ബെംഗളൂരുവിലാണെന്നതിനാല്‍ ഇന്നും റണ്‍മഴ പ്രതീക്ഷിക്കാം.

australia won the toss against india in fifth t20
Author
First Published Dec 3, 2023, 7:10 PM IST

ബംഗളൂരു: ഇന്ത്യക്കെതിരായ അഞ്ചാം ടി20യില്‍ ഓസ്‌ട്രേലിയ ആദ്യം പന്തെടുക്കും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ മാത്യു വെയ്ഡ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപ്രസക്തമായ മത്സരമാണിത്. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ദീപക് ചാഹറിന് പകരം അര്‍ഷ്ദീപ് സിംഗ് തിരിച്ചെത്തി. ഓസ്‌ട്രേലിയ ക്രിസ് ഗ്രീനിന് പകരം നതാന്‍ എല്ലിസിനേയും ഉള്‍പ്പെടുത്തി. 

ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ആര്‍ഷ് ദീപ് സിംഗ്. 

ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, ജോഷ് ഫിലിപെ, ബെന്‍ മക്‌ഡെര്‍മോട്ട്, ആരോണ്‍ ഹാര്‍ഡി, ടിം ഡേവിഡ്, മാത്യു ഷോര്‍ട്ട്, മാത്യു വെയ്ഡ്, ബെന്‍ ഡ്വാര്‍ഷിസ്, നതാന്‍ എല്ലിസ്, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, തന്‍വീര്‍ സംഗ. 

റണ്‍മഴ കണ്ട പരമ്പരയിലെഅവസാന മത്സരം കൂറ്റന്‍ സ്‌കോറുകള്‍ക്ക് പേരുകേട്ട ചെറിയ ബൗണ്ടറികളുള്ള ബെംഗളൂരുവിലാണെന്നതിനാല്‍ ഇന്നും റണ്‍മഴ പ്രതീക്ഷിക്കാം.വിശാഖപട്ടത്ത് രണ്ട് വിക്കറ്റിനും തിരുവനന്തപുരത്ത് 44 റണ്‍സിനും റായ്പൂരില്‍ 20 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ ജയം.ഗുവാഹത്തിയില്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ മാസ്മരിക സെഞ്ചുറിക്ക് മുന്നില്‍ മാത്രമാണ് ഇന്ത്യ മുട്ടുമടക്കിയത്. അതും അവസാന പന്തിലായിരുന്നു ഓസീസ് ജയം.

ഇന്ത്യയുടെ നിര്‍ഭാഗ്യവേദി

ടി20 ക്രിക്കറ്റില്‍ ബെംഗലൂരു ഇന്ത്യക്ക് ഭാഗ്യവേദിയല്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതുവരെ ബെംഗലൂരുവില്‍ കളിച്ച ആറ് ടി20 മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്.മൂന്ന് മത്സരങ്ങള്‍ തോറ്റു. ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകളോടാണ് ഇന്ത്യ മുമ്പ് ബെംഗലൂരുവില്‍ തോറ്റത്. ദക്ഷിണാഫ്രിക്കക്കെതിരായ ഒരു മത്സരം ഫലമില്ലാതെ  അവസാനിച്ചു.2017ലാണ് ഇന്ത്യ അവസാനമായി ബെംഗലൂരുവില്‍ ജയിച്ചത്. ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഇത്.2016ലെ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു ഇന്ത്യയുടെ രണ്ടാം ജയം.
 

Latest Videos
Follow Us:
Download App:
  • android
  • ios