ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുത്തു. നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചാണ് നാഗ്പൂരില്‍ ഒരുക്കിയിരിക്കുന്നത്.

നാഗ്പൂര്‍: ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുത്തു. നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചാണ് നാഗ്പൂരില്‍ ഒരുക്കിയിരിക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിനം ഇന്ത്യ വിജയിച്ചിരുന്നു. 

ആദ്യ ഏകകിനം കളിച്ച ടീമില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഓസ്‌ട്രേലിയന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ആഷ്ടണ്‍ ടര്‍ണര്‍, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് എന്നിവര്‍ പുറത്ത് പോയി. ഷോണ്‍ മാര്‍ഷ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ടീമിലെത്തി. രണ്ട് സ്പിന്നര്‍മാരാണ് ഓസീസ് ടീമില്‍ കളിക്കുന്നത്. 

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, അമ്പാട്ടി റായുഡു, എം.എസ്. ധോണി, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.