സിഡ്‌നി: ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയക്ക് ജയം. ഇതോടെ മൂന്ന് മത്സരളുടെ പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് നേടാനാണ് സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഓസീസ് 9.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. 

ഓസീസിന് വേണ്ടി ബേത് മൂണി (28), എറിന്‍ ബേണ്‍സ് (30) എന്നിവര്‍ പുറത്താവാതെ നിന്നു. അലിസ ഹീലി (21)യുടെ വിക്കറ്റ് മാത്രമാണ് ഓസീസ് വനിതകള്‍ക്ക് നഷ്ടമായത്. നേരത്തെ, ഓസീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ലങ്കയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ശശികല സിരിവര്‍ധനെ (19)യാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. എല്ലിസ് പെറി രണ്ട് വിക്കറ്റ് വീഴ്ത്തി.