ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനുശേഷം കമിന്‍സ് അമ്മയുടെ ചികിത്സക്കായി ഓസ്ട്രേലിയയിലേക്ക് മടങ്ങിയിരുന്നു.

സിഡ്നി: ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സിന്‍റെ അമ്മ മരിയ അന്തരിച്ചു. ദീര്‍ഘനാളായി സ്തനാര്‍ബുദത്തിന് ചികിത്സയിലായിരുന്നു. പാറ്റ് കമിന്‍സിന്‍റെ അമ്മയോടുള്ള ആദരസൂചകമായി കറുത്ത ആംബാന്‍ഡ് കൈയില്‍ ധരിച്ചാണ് ഓസ്ട്രേലിയന്‍ താരങ്ങള്‍ അഹമ്മദാബാദ് ടെസ്റ്റിന്‍റെ രണ്ടാം ദിനം കളിക്കാനിറങ്ങിയത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനുശേഷം കമിന്‍സ് അമ്മയുടെ ചികിത്സക്കായി ഓസ്ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. കമിന്‍സിന്‍റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താണ് ഇന്‍ഡോറിലും അഹമ്മദാബാദിലും നടന്ന അവസാന രണ്ട് ടെസ്റ്റില്‍ ഓസ്ട്രേലിയയെ നയിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റില്‍ തോറ്റ ഓസ്ട്രേലിയ സ്മിത്തിന്‍റെ നേതൃത്വത്തില്‍ ഇന്‍ഡോര്‍ ടെസ്റ്റില്‍ ജയിച്ച് പരമ്പര 2-1ല്‍ എത്തിച്ചിരുന്നു.

തന്ത്രം പാളി, ഖവാജക്കെതിരെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിഴച്ചത് എവിടെയന്ന് തുറന്നു പറഞ്ഞ് ഓസീസ് ഇതിഹാസം

Scroll to load tweet…

ടെസ്റ്റ് പരമ്പരക്കുശേഷം 17 മുതല്‍ തുടങ്ങുന്ന ഏകദിന പരമ്പരയില്‍ കമിന്‍സ് തന്നെയാണ് ഓസ്ട്രേലിയയെ നയിക്കേണ്ടത്. എന്നാല്‍ അമ്മ മരിച്ച സാഹചര്യത്തില്‍ കമിന്‍സ് ഏകദിന പരമ്പരയില്‍ കളിക്കാനെത്തുമോ എന്ന കാര്യം സംശയമാണ്.