Asianet News MalayalamAsianet News Malayalam

ഹാര്‍ദിക്, താങ്കളെ എനിക്ക് മനസിലാവുന്നതേയില്ല! ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ഓസീസ് താരം സ്റ്റീവന്‍ സ്മിത്ത്

ഹൈദരാബാദിനെതിരെ നാലാം ഓവറിലാണ് ഹാര്‍ദിക് പന്തെറിയാനെതതുന്നത്. പിന്നീട് 13-ാം ഓവറിലാണ് ബുമ്ര വീണ്ടുമെത്തുന്നത്. നാല് ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത ബുമ്രയ്ക്ക് ഒരു വിക്കറ്റും വീഴ്ത്താന്‍ സാധിച്ചിരുന്നില്ല.

australian cricketer steven on hardik pandya and his captaincy
Author
First Published Mar 28, 2024, 6:08 PM IST

ഹൈദരാബാദ്: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടത് മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയായിരുന്നു മുംബൈയുടെ തോല്‍വി. ഐപിഎല്ലിലെ എക്കാലത്തേയും മികച്ച ടോട്ടലായ 277 റണ്‍സാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മുംബൈക്ക് അഞ്ച് വിക്കറ്റ് നനഷ്ടത്തില്‍ 246 റണ്‍സെടുക്കാനാണ് സാധിച്ചത്. ഫലം 31 റണ്‍സിന്റെ തോല്‍വി. തുടര്‍ച്ചയായ തോല്‍വികക്ക് പിന്നാലെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹാര്‍ദിക്കിനെതിരെ തുറന്നടിച്ചു.

ഹാര്‍ദിക് വെറുമൊരു സാധാരണ ക്യാപ്റ്റന്‍ മാത്രമാണെന്ന് പത്താന്‍ തുറന്നടിച്ചു. പ്രധാനമായും ജസ്പ്രിത് ബുമ്രയെ വേണ്ടവിധത്തില്‍ ഉപയോഗിക്കാത്തതാണ് പത്താനെ ചൊടിപ്പിച്ചത്. ഹൈദരാബാദിനെതിരെ നാലാം ഓവറിലാണ് ബുമ്ര പന്തെറിയാനെതതുന്നത്. പിന്നീട് 13-ാം ഓവറിലാണ് ബുമ്ര വീണ്ടുമെത്തുന്നത്. നാല് ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത ബുമ്രയ്ക്ക് ഒരു വിക്കറ്റും വീഴ്ത്താന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ പത്താന് പിന്നാലെ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തും ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

ഐപിഎല്‍ കമന്റേറ്റര്‍മാരില്‍ ഒരാളാണ് സ്മിത്ത്. ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ വ്യക്തതയില്ലായ്മയുണ്ടെന്ന് സ്മിത്ത് വ്യക്തമാക്കി. ഓസീസ് താരത്തിന്റെ വാക്കുകള്‍... ''ബൗളിംഗ് മാറ്റങ്ങളാണ് ആശയക്കുഴപ്പത്തിലാക്കുന്നത്. ബുമ്ര നാലാം ഓവറിലാണ് പന്തെറിയാനെത്തിയത്. അഞ്ച് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. പിന്നീട് ബുമ്രയെ കാണുന്നത് 13-ാം ഓവറിലാണ്. ലോകത്തെ മികച്ച ബൗളറാണ് ബുമ്ര. വിക്കറ്റ് ടേക്കറായ ബുമ്രയെ പന്തെറിയാന്‍ ഇത്രയും വൈകിപ്പിച്ച് മുംബൈ ഇന്ത്യന്‍സിനെ ബാധിച്ചു. ആ തന്ത്രം ക്യാപ്റ്റന് മനസിലാക്കിയില്ല. ചില കാര്യങ്ങള്‍ ബുമ്രയ്ക്ക് തെറ്റിപ്പോയി.'' സ്മിത്ത് പറഞ്ഞു.

അടികൊണ്ട് തളര്‍ന്നു! സഹായം തേടി ഹാര്‍ദിക് രോഹിത്തിനടുത്ത്; ബൗണ്ടറി ലൈനിലേക്ക് ഓടിപ്പിച്ച് രോഹിത്

നേരത്തെ പത്താന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.. ''ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ അസാധാരണമായി ഒന്നുമില്ല. ബുമ്രയെ എന്തിനാണ് വൈകിപ്പിക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല.'' പത്താന്‍ എക്‌സില്‍ കുറിച്ചിട്ടു. 

Follow Us:
Download App:
  • android
  • ios