ബിഗ് ബാഷില്‍ മികച്ച ഫോമിലായിരുന്ന റിച്ചാര്‍ഡ്‌സണെ അടിസ്ഥാനവിലയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത് മുംബൈക്ക് നേട്ടമെന്ന് വിലയിരുത്തലുണ്ടായിരുന്നു. ജനുവരി നാലിന് ശേഷം റിച്ചാര്‍ഡ്‌സണ്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല.

സിഡ്‌നി: ഇന്ത്യന്‍ പര്യടനത്തില്‍ നിന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ ജെ റിച്ചാര്‍ഡ്‌സണ്‍ പിന്മാറി. ബിഗ് ബാഷിനിടെയേറ്റ പരിക്ക് ഭേദമാകാന്‍ വൈകുമെന്ന് വ്യക്തമായതോടെയാണ് തീരുമാനം. പകരം നഥാന്‍ എല്ലിസിനെ ഉള്‍പ്പെടുത്തിയതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ഈ മാസം 17നാണ് ഇന്ത്യ, ഓസീസ് ഏകദിന പരമ്പര തുടങ്ങുന്നത്. അതേസമയം ഐപിഎല്‍ സീസണും മുംബൈ ഇന്ത്യന്‍സ് താരമായ റിച്ചാര്‍ഡ്‌സണിന് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ താരലേലത്തില്‍ ഒന്നര കോടി രൂപയ്ക്കാണ് റിച്ചാര്‍ഡ്‌സണെ മുംബൈ സ്വന്തമാക്കിയത്.

ബിഗ് ബാഷില്‍ മികച്ച ഫോമിലായിരുന്ന റിച്ചാര്‍ഡ്‌സണെ അടിസ്ഥാനവിലയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത് മുംബൈക്ക് നേട്ടമെന്ന് വിലയിരുത്തലുണ്ടായിരുന്നു. ജനുവരി നാലിന് ശേഷം റിച്ചാര്‍ഡ്‌സണ്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല. നേരിയ പരിക്കാണ് താരത്തിനുണ്ടായിരുന്നത്. ബിഗ് ബാഷ് ഫൈനലിലൂടെ താരം തിരിച്ചെത്തുമെന്ന് കരുതിയിരുന്നു. എന്നാല്‍ രണ്ട് മാസമായി റിച്ചാര്‍ഡ്‌സണ്‍ കളത്തിലില്ല. പകരക്കാരനായി ടീമിലെത്തിയ എല്ലിസ് മൂന്ന് ഏകദിനങ്ങള്‍ ഓസീസിനായി കളിച്ചിട്ടുണ്ട്.

ഓസ്ട്രേലിയന്‍ ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, മിച്ചല്‍ മാര്‍ഷ്, അലക്സ് ക്യാരി (വിക്കറ്റ് കീപ്പര്‍), ജോഷ് ഇന്‍ഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാര്‍കസ് സ്റ്റോയിനിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ എല്ലിസ്, ആഡം സാംപ, കാമറൂണ്‍ ഗ്രീന്‍, അഷ്ടണ്‍ അഗര്‍, സീന്‍ അബോട്ട്.

മുംബൈ വാഖഡെ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. രണ്ടാം ഏകദിനം വിശാഖപട്ടണത്ത് നടക്കും. അവസാന ഏകദിനം 22ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും. എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് രണ്ടിനാണ് ആരംഭിക്കുക. വര്‍ഷാവസാനം ഏകദിന ലോകകപ്പ് ഇന്ത്യയിലാണ് നടക്കേണ്ടത് എന്നുള്ളതിനാല്‍ ഇരു ടീമുകളേയും സംബന്ധിച്ച് പരമ്പര ഏറെ പ്രധാനപ്പെട്ടതാണ്.

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഐ ലീഗിലേക്ക് തരം താഴ്ത്തുമോ? സാധ്യതയുള്ള ശിക്ഷാനടപടികള്‍ അറിയാം