താരങ്ങൾക്കൊപ്പം സപ്പോർട്ട് സ്റ്റാഫും ലാംഗറിനെതിരെ തിരിഞ്ഞുവെന്ന് സിഡ്‌നി മോണിങ് ഹെറാള്‍ഡ്. 

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറിനെതിരെ താരങ്ങളുടെ പടയൊരുക്കം. ലാംഗറുടെ പരിശീലനരീതികളില്‍ അസംതൃപ്തി അറിയിച്ചാണ് താരങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. താരങ്ങൾക്കൊപ്പം സപ്പോർട്ട് സ്റ്റാഫും ലാംഗറിനെതിരെ തിരിഞ്ഞുവെന്ന് സിഡ്‌നി മോണിങ് ഹെറാള്‍ഡ് വാർത്ത പുറത്തുവിട്ടു. 

ക്രിക്കറ്റ് ഓസ്‌ട്രേലിയ ലാംഗറുടെ കരാർ പുതുക്കാൻ ഒരുങ്ങുമ്പോഴാണ് താരങ്ങൾ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. 2022 വരെയാണ് ലാംഗര്‍ക്ക് കരാറുള്ളത്. 2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ കോച്ച് ഡാരന്‍ ലേമാൻ സ്ഥാനമൊഴിഞ്ഞപ്പോഴാണ് മുന്‍ ഓപ്പണര്‍ കൂടിയായ ലാംഗറെ പരിശീലകനായി നിയമിച്ചത്. 

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര നഷ്‌ടമായത് മുതൽ ഓസീസ് ക്യാമ്പിൽ പലതരം പ്രശ്നങ്ങളുണ്ടായിരുന്നു. ലാംഗര്‍ ഹെഡ്‌മാസ്റ്ററെ പോലെ പെരുമാറുന്നുവെന്നും ശകാരിക്കുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുകയാണെന്നും അന്ന് താരങ്ങള്‍ ആക്ഷേപിച്ചിരുന്നു. എന്നാല്‍ നേതൃപദവിയിൽ ഉള്ളവര്‍ക്ക് എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു ഇതിനോടുള്ള ലാംഗറുടെ പ്രതികരണം. 

ഓസ്‌ട്രേലിയക്കായി 105 ടെസ്റ്റുകളും എട്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട് ജസ്റ്റിന്‍ ലാംഗര്‍. ടെസ്റ്റില്‍ 23 സെ‌ഞ്ചുറികളും മൂന്ന് ഇരട്ട ശതകങ്ങളും സഹിതം 7696 റണ്‍സും ഏകദിനത്തില്‍ 160 റണ്‍സുമാണ് സമ്പാദ്യം. 

ലാംഗര്‍ ഹെഡ്‌മാസ്റ്ററെപ്പോലെ; കോച്ചിനെതിരെ ഓസീസ് താരങ്ങള്‍

മുരളീധരന്‍റെ ലോകറെക്കോര്‍ഡ് തകര്‍ക്കുക ഇന്ത്യന്‍ സ്പിന്നറെന്ന് ബ്രാഡ് ഹോഗ്

ഐപിഎല്‍ പുനരാരംഭിച്ചാലും താരങ്ങളെ വിട്ടുകൊടുക്കില്ലെന്ന് ഇംഗ്ലണ്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona