Asianet News MalayalamAsianet News Malayalam

ഓസീസ് താരത്തിന് കൊവിഡ്, ലോകകപ്പില്‍ വീണ്ടും കൊവിഡ് ആശങ്ക

സാംപക്ക് നേരിയ രോഗലക്ഷണണങ്ങള്‍ മാത്രമെ ഉള്ളൂവെന്നതിനാല്‍ അന്തിമ ഇലവനില്‍ കളിപ്പിക്കാന്‍ ഓസ്ട്രേലിയക്ക് സാധിക്കുമായിരുന്നെങ്കിലും അഗറിനെ കളിപ്പിക്കാന്‍ ടീം മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു.

Australias Adam Zampa tests positive for COVID-19
Author
First Published Oct 25, 2022, 5:21 PM IST

പെര്‍ത്ത്: ടി20 ലോകകപ്പ് സൂപ്പര്‍ 12 ഘട്ടത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ഓസ്ട്രേലിയന്‍ ടീം കൊവിഡ് ആശങ്കയില്‍. ശ്രീലങ്കക്കെതിരായ മത്സരത്തിന് തൊട്ടു മുമ്പ് ഓസീസ് സ്പിന്നര്‍ ആദം സാംപ കൊവിഡ് ബാധിതനായി. കൊവിഡ് സ്ഥിരീകരിച്ചാലും കളിക്കാമെന്ന ഐസിസി മാര്‍ഗനിര്‍ദേശമുണ്ടെങ്കിലും ഓസീസ് ഇന്ന് ശ്രീലങ്കക്കെതിരെ നടക്കുന്ന നിര്‍ണായ സൂപ്പര്‍ 12 പോരാട്ടത്തില്‍ നിന്ന്  സാംപയെ ഒഴിവാക്കി. പകരം ആഷ്ടണ്‍ അഗര്‍ ആണ് ഓസീസ് ടീമില്‍ സ്പിന്നറായി ടീിലെത്തിയത്.

സാംപക്ക് നേരിയ രോഗലക്ഷണണങ്ങള്‍ മാത്രമെ ഉള്ളൂവെന്നതിനാല്‍ അന്തിമ ഇലവനില്‍ കളിപ്പിക്കാന്‍ ഓസ്ട്രേലിയക്ക് സാധിക്കുമായിരുന്നെങ്കിലും അഗറിനെ കളിപ്പിക്കാന്‍ ടീം മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു. മുമ്പ് കൊവിഡ് പൊസറ്റീവായാല്‍ ആ കളിക്കാരന്‍ നിര്‍ബന്ധിത ക്വാറന്‍റൈനില്‍ പോവണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ലോകകപ്പ് കണക്കിലെടുത്ത് ഈ മാസാമാദ്യം തന്നെ നിര്‍ബന്ധതിത്ത ക്വാറന്‍റൈന്‍ എന്ന നിര്‍ദേശം ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തന്നെ എടുത്തു കളഞ്ഞിരുന്നു.

പാകിസ്ഥാനില്ല! ഇന്ത്യക്കൊപ്പം ആര് ടി20 ലോകകപ്പ് സെമിയില്‍ കടക്കും? പ്രവചനവുമായി മുന്‍ ബംഗ്ലാദേശ് താരം

നേരത്ത അയര്‍ലന്‍ഡ് താരം ജോര്‍ജ് ഡോക്‌റെല്‍ കൊവിഡ് ബാധിതനായിട്ടും ശ്രീലങ്കക്കെതിരെ കളിക്കാനിറങ്ങിയിരുന്നു. ഡോക്‌റെല്‍ കൊവിഡ് ബാധിതനാണെന്ന കാര്യം ഐസിസി മെഡിക്കല്‍ സംഘത്തെയും ശ്രീലങ്കന്‍ ടീമിനെയും അറിയിച്ചശേഷമാണ് ഡോക്‌റെല്‍ കളിച്ചത്. ശ്രീലങ്കക്കെതിരെ ആറാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ഡോക്‌റെല്‍ 16 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി. ജൂലൈയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ ഓസ്ട്രേലിയന്‍ വനിതാ താരം താഹിലാ മക്‌ഗ്രാത്തും കൊവിഡ് പോസറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടും ഇന്ത്യക്കെതിരെ കളിക്കാനിറങ്ങിയിരുന്നു.

ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് കനത്ത തോല്‍വി വഴങ്ങിയ ആതിഥേയരായ ഓസ്ട്രേലിയക്ക് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ശ്രീലങ്കക്കെതിരെ വിജയം അനിവാര്യമാണ്. മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ശ്രീലങ്കയെ ബൗളിംഗിന് അയച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios