ഇന്ത്യയുടെ വിജയിച്ചാൽ ഇത്തരം ഓഫറുകളുമായി നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.

ദില്ലി: തന്റെ ഓട്ടോയിൽ തുടർച്ചയായി അഞ്ച് ദിവസം സൗജന്യ യാത്ര വാ​ഗ്ദാനം ചെയ്ത് ഓട്ടോ ഡ്രൈവർ. ഛണ്ഡീ​ഗഢ് സ്വദേശിയായ അനിൽകുമാറാണ് യാത്രക്കാർക്ക് സൗജന്യ യാത്ര ചെയ്തത്. ഇന്ന് നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ കപ്പുയർത്തിയാലാണ് കുമാർ സൗജന്യ യാത്ര വാ​ഗ്ദാനം ചെയ്തത്. ഇന്ത്യൻ ടീം മികച്ചതാണ്. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനാണ് നടത്തിയത്. അവർ കപ്പുയർത്തുമെന്ന് തന്നെയാണ് വിശ്വാസമെന്നും അനിൽകുമാർ പറഞ്ഞു. ഇന്ത്യയുടെ വിജയിച്ചാൽ ഇത്തരം ഓഫറുകളുമായി നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.

അതിൽ പ്രധാനിയാണ് ആസ്ട്രോടോക്ക് സിഇഒ പുനീത് ​ഗുപ്ത. ഇന്ത്യ കിരീടം നേടിയാൽ തന്റെ ഉപഭോക്താക്കൾക്ക് 100 കോടി രൂപ വീതിച്ച് അവരുടെ വാലറ്റിൽ നൽകുമെന്നാണ് അദ്ദേഹത്തിന്റെ വാ​ഗ്ദാനം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഫൈനൽ പുരോ​ഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എന്ന നില‌യിലാണ്.

ശുഭ്മാന്‍ ഗില്ലാണ് (4) ആദ്യം മടങ്ങുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിക്കവെ മിഡ് ഓഫില്‍ ആഡം സാംപയ്ക്ക് ക്യാച്ച്. അഹമ്മദാബാദില്‍ ഐപിഎല്‍ കളിച്ച് വലിയ പരിചയമുള്ള ഗില്‍ ഏറെ നിരാശപ്പെടുത്തി. ഇതിനിടെ രോഹിത് ഒരുവശത്ത് തന്റെ അറ്റാക്കിംഗ് ശൈലി തുടര്‍ന്നു. എന്നാല്‍ 31 ന്ത് മാത്രമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ ആയുസ്. അതിനോടകം 47 റണ്‍സ് രോഹിത് നേടിയിരുന്നു. കോലി - രോഹിത് സഖ്യം 46 റണ്‍സാണ് നേടിയത്. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്.