Asianet News MalayalamAsianet News Malayalam

അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ്; എലൈറ്റ് പട്ടികയില്‍ ഇടം നേടി അക്‌സര്‍ പട്ടേല്‍

ഇംഗ്ലണ്ടിനെ ചെന്നൈയില്‍ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 41 റണ്‍സിനാണ് അക്‌സര്‍ അഞ്ച് വിക്കറ്റ് നേടിയത്. അമിത് മിശ്ര, ആര്‍ അശ്വിന്‍ എന്നിവരെല്ലാം അടങ്ങുന്ന പട്ടികയാണത്.
 

Axar Patel added into elite list of indian spinners
Author
Chennai, First Published Feb 16, 2021, 2:08 PM IST

ചെന്നൈ: അരങ്ങേറ്റ ടെസ്റ്റിലെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ എലൈറ്റ് ലിസ്റ്റില്‍ ഇടം പിടിച്ച് ഇന്ത്യന്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍. ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പട്ടികയിലാണ് അക്‌സര്‍ ഇടം കണ്ടെത്തിയത്. ഇംഗ്ലണ്ടിനെ ചെന്നൈയില്‍ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 41 റണ്‍സിനാണ് അക്‌സര്‍ അഞ്ച് വിക്കറ്റ് നേടിയത്. അമിത് മിശ്ര, ആര്‍ അശ്വിന്‍ എന്നിവരെല്ലാം അടങ്ങുന്ന പട്ടികയാണത്. എന്നാല്‍ അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ എന്നിവര്‍ക്ക് നേട്ടം കൊയ്യാന്‍ കഴിഞ്ഞിരുന്നില്ല. 

1960-61ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച വമന്‍ കുമാറാണ് ആദ്യമായി നേട്ടം സ്വന്തമാക്കിയത്. ഡല്‍ഹിയില്‍ പാകിസ്ഥാനെതിരെ 64 റണ്‍സിനാണ് താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 1979ല്‍ ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറ്റം കുറിച്ച ദിപീപ് ദോഷി നേട്ടം ആവര്‍ത്തിച്ചു. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ 103 റണ്‍സിന് അദ്ദേഹം ആറ് വിക്കറ്റ് സ്വന്തമാക്കി. 1987ല്‍ ഇതേ വേദിയില്‍ നരേന്ദ്ര ഹിര്‍വാനിയും നേട്ടം സ്വന്തമാക്കി. അദ്ദേഹം രണ്ട് ഇന്നിങ്‌സിലും അഞ്ചിലധികം വിക്കറ്റ് നേടി. 

വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ഇന്നിങ്‌സില്‍ 61ന് എട്ട് വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്‌സില്‍ 75 റണ്‍സിന് എട്ട് വിക്കറ്റ് സ്വന്തമാക്കി. അടുത്തത് അമിത് മിശ്രയുടെ ഊഴമായിരുന്നു. 2008ല്‍ മൊഹാലിയില്‍ ഓസീസിനെതിരെ 71 റണ്‍സിനാണ് താരം അഞ്ച് വിക്കറ്റ് നേടിയത്. ആര്‍ അശ്വിന്‍ പട്ടികയില്‍ ഇടം നേടിയത് 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറുമ്പോഴാണ്. ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ 47 റണ്‍സ് മാത്രം വഴങ്ങേിയ താരം ആറ് വിക്കറ്റ് നേടി. പിന്നാലെ അക്‌സറും പട്ടികയിലെത്തി. 

ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ മൂന്ന്് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി. മൂന്നാം ടെസ്റ്റ്  24 മുതല്‍ 28 വരെ അഹമ്മദാബാദില്‍ നടക്കും.

Follow Us:
Download App:
  • android
  • ios