ഓസീസിനെതിരായ അവസാന ടി20യില്‍ 36 പന്തില്‍ സൂര്യകുമാര്‍ 69 റണ്‍സെടുത്തിരുന്നു. ഈ വര്‍ഷം ഓഗസ്റ്റിനുശേഷം ആദ്യമായാണ് സൂര്യ വീണ്ടും രണ്ടാം സ്ഥാനം തിരിച്ചുപിടിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള പാക് നായകന്‍ ബാബര്‍ അസമും സൂര്യകുമാറും തമ്മില്‍ ഏതാനും റേറ്റിംഗ് പോയന്‍റുകളുടെ വ്യത്യാസമേയുള്ളു

ദുബായ്: ഓസ്ട്രേലിയക്കെതിരാ ടി20 പരമ്പരയിലെ മിന്നും പ്രകടനത്തോടെ ഐസിസി ടി20 റാങ്കിംഗില്‍ വന്‍ കുതിപ്പ് നടത്തി ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്നര്‍ അക്സര്‍ പട്ടേല്‍. ബൗളര്‍മാരുടെ റാങ്കിംഗില്‍ 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അക്സര്‍ 18ാം റാങ്കിലിത്തി. ഓസീസെനിതിരായ മൂന്ന് മത്സര പരമ്പരയില്‍ ആദ്യ മത്സരത്തില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത അക്സര്‍ രണ്ടാം മത്സരത്തില്‍ 13 റണ്‍സിന് രണ്ട് വിക്കറ്റും അവസാന മത്സരത്തില്‍ 33 റണ്‍സിന് മൂന്ന് വിക്കറ്റും വീഴ്ത്തി പരമ്പരയിലെ താരമായിരുന്നു.

ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും അവസാന മത്സരത്തില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി ടി20 പരമ്പര ഇന്ത്യക്ക് സമ്മാനിച്ച സൂര്യകുമാര്‍ യാദവ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പിന്തള്ളി രണ്ടാം സ്ഥാനം തിരിച്ചു പിടിച്ചു. 801 റേറ്റിംഗ് പോയന്‍റുമായാണ് സൂര്യ രണ്ടാം സ്ഥാനത്തേക്ക് തിരികെ എത്തിയത്.

Scroll to load tweet…

ഓസീസിനെതിരായ അവസാന ടി20യില്‍ 36 പന്തില്‍ സൂര്യകുമാര്‍ 69 റണ്‍സെടുത്തിരുന്നു. ഈ വര്‍ഷം ഓഗസ്റ്റിനുശേഷം ആദ്യമായാണ് സൂര്യ വീണ്ടും രണ്ടാം സ്ഥാനം തിരിച്ചുപിടിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള പാക് നായകന്‍ ബാബര്‍ അസമും സൂര്യകുമാറും തമ്മില്‍ ഏതാനും റേറ്റിംഗ് പോയന്‍റുകളുടെ വ്യത്യാസമേയുള്ളു. ടി20 ബാറ്റിംഗ് റാങ്കിംഗില്‍ 1155 ദിവസം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ബാബര്‍ പാക് ടീമിലെ സഹതാരം മുഹമ്മദ് റിസ്‌വാന് മുമ്പിലാണ് ഒന്നാം റാങ്ക് കൈവിട്ടത്. പുതിയ റാങ്കിംഗില്‍ സൂര്യകുമാറിന് പിന്നില്‍ മൂന്നാം സ്ഥാനത്താണ് ബാബര്‍.

സഞ്ജുവിനെ കോലിക്കും രോഹിത്തിനും സൂര്യകുമാറിനും പകരക്കാരനായി കാണുന്നു, തഴഞ്ഞെന്ന വാദം തെറ്റ്: ജയേഷ് ജോർജ്

ഓസീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും അവസാന മത്സരത്തിലും ബാറ്റിംഗില്‍ തിളങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യയും ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിഗില്‍ നേട്ടം കൊയ്തു. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ നാലാം റാങ്കിലാണിപ്പോള്‍ പാണ്ഡ്യ. ശ്രീലങ്കയുടെ വാനിന്ദ ഹസരരങ്കയും പാണ്ഡയക്കൊപ്പം നാലാം സ്ഥാനത്തുണ്ട്.

ഇഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മിന്നുന്ന പ്രകടനങ്ങളോടെ പാക് താരം മുഹമ്മദ് റിസ്‌വാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്സ് ആണ് റാങ്കിംഗില്‍ ഏറ്റവും വലിയ നേട്ടം കൊയ്ത ബാറ്റര്‍. പാക്കിസ്ഥാനെതിരായ മിന്നുന്ന പ്രകടനങ്ങളോടെ ഹാരി ബ്രൂക്ക് 118 സ്ഥാനം മെച്ചപ്പെടുത്തി ബാറ്റിംഗ് റാങ്കിംഗില്‍ 29-ാം സ്ഥാനത്തെത്തി. അതേസമയം ബൗളിംഗ് റാങ്കിംഗില്‍ ഓസ്ട്രേലിയക്കെതിരെ നിരാശപ്പെടുത്തിയ ഭുവനേശ്വര്‍ കുമാര്‍ ഒരു സ്ഥാനം നഷ്ടപ്പെടുത്തി പത്താം സ്ഥാനത്താണ്.

ആദ്യം രണ്ട് ജയം, പിന്നെ വിന്‍ഡീസീന്‍റെ ഷോക്ക് ട്രീന്‍റ്മെന്‍റ്, കാര്യവട്ടത്തെ കളിക്കണക്കുള്‍ ഇങ്ങനെ