അണ്ടര്‍ 19 ഏഷ്യാ കപ്പിലും ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിലാണ്. ഇന്ത്യക്കും പാകിസ്ഥാനും പുറമെ യോഗ്യതാ റൗണ്ടില്‍ ജയിച്ചുവരുന്ന രണ്ട് ടീമുകള്‍ കൂടി അടങ്ങുന്നതാണ് ഗ്രൂപ്പ് എ.

മുംബൈ: അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം ആരോൺ ജോര്‍ജ് ടീമില്‍ ഇടം നേടി. ഡിസംബര്‍ 12 മുതല്‍ 21വരെ യുഎഇയിലാണ് അണ്ടര്‍ 19 ഏഷ്യാ കപ്പ് നടക്കുന്നത്. ഏകദിന ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്‍റ. ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ആയുഷ് മാത്രെയാണ് ടീമിനെ നയിക്കുന്നത്. വിഹാന്‍ മല്‍ഹോത്രയാണ് വൈസ് ക്യാപ്റ്റൻ. പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷിയും ഓപ്പണറായി 15 അംഗ ടീമിലുണ്ട്. അടുത്ത വര്‍ഷത്തെ അണ്ടര്‍ 19 ഏകദിന ലോകകപ്പിനു മുന്നോടിയായുള്ള തയാറെടെപ്പുകൂടിയാണ് ഇന്ത്യക്ക് അണ്ടര്‍ 19 ഏഷ്യാ കപ്പ്.

അണ്ടര്‍ 19 ഏഷ്യാ കപ്പിലും ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിലാണ്. ഇന്ത്യക്കും പാകിസ്ഥാനും പുറമെ യോഗ്യതാ റൗണ്ടില്‍ ജയിച്ചുവരുന്ന രണ്ട് ടീമുകള്‍ കൂടി അടങ്ങുന്നതാണ് ഗ്രൂപ്പ് എ. ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ക്ക് പുറമെ യോഗ്യതാ റൗണ്ടില്‍ ജയിച്ചെത്തുന്ന ഒരു ടീം കൂടി ഉണ്ടാകും. 12ന് യോഗ്യതാ റൗണ്ടില്‍ ജയിച്ചെത്തുന്ന ടീമുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. 14ന് ഞായറാഴ്ചയാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് സെമിയിലെത്തുക. 19നാണ് സെമി ഫൈനല്‍ മത്സരങ്ങള്‍.

അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു, ഹർവൻഷ് സിംഗ്, യുവരാജ് ഗോഹിൽ, കനിഷ്ക് ചൗഹാൻ, ഖിലാൻ എ. പട്ടേൽ, നമൻ പുഷ്പക്, ഡി ദീപേഷ്, ഹെനിൽ മോഹൻ കുമാർ, എ കിഷൻ കുമാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക