ദുര്‍ബലരായ യുഎസിനെതിരെ മോശം പ്രകടനം പുറത്തെടുത്തതോടെ അസം ഖാന്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. പുറത്തായി പോകുന്നതിനിടെ കാണികളോട് കയര്‍ക്കുകയും ചെയ്തു അസം ഖാന്‍.

ഡല്ലാസ്: ടി20 ലോകകപ്പില്‍ യുഎസ്എക്കെതിരെ നാണംകെട്ട് പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന്‍ താരം അസം ഖാന് ട്രോള്‍. യുഎസിനെതിരാ മത്സരത്തില്‍ താരം നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. ലോകകപ്പിന് മുമ്പ് തന്നെ കനത്ത വിമര്‍ശനങ്ങളിലൂടെ കടന്നുപോവുകയായിരുന്നു താരം. മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മോയിന്‍ ഖാന്റെ മകനാണ് 25കാരന്‍. ഇന്നത്തെ മത്സരത്തിന് മുമ്പ് 13 ടി20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു താരം. നേടിയതാവട്ടെ വെറും 88 റണ്‍സ്.

എങ്ങനെയാണ് ഇത്രയും മോശം കണക്കുകളുള്ള ഒരു താരം പാകിസ്ഥാന്‍ ടീമില്‍ തുടരുന്നതെന്നാണ് പാക് ആരാധകര്‍ ചോദിക്കുന്നത്. ടി20 ലോകകപ്പിനുള്ള പാക് ടീമില്‍ ഉള്‍പ്പെട്ടത് മോയീന്‍ ഖാന്റെ മകനായതുകൊണ്ട് മാത്രമാണെന്നാണ് ഒരു വാദം. ദുര്‍ബലരായ യുഎസിനെതിരെ മോശം പ്രകടനം പുറത്തെടുത്തതോടെ അസം ഖാന്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. പുറത്തായി പോകുന്നതിനിടെ കാണികളോട് കയര്‍ക്കുകയും ചെയ്തു അസം ഖാന്‍. എന്നാല്‍ കയര്‍ക്കാനുണ്ടായ കാരണം വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഡല്ലാസ്, ഗ്രാന്‍ഡ് പ്രയ്‌റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു യുഎസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ യുഎസിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്റെ സ്‌കോറിനൊപ്പമെത്താനായി. പിന്നാലെ സൂപ്പര്‍ ഓവറിലേക്ക്. 19 റണ്‍സ് വിജലക്ഷ്യമാണ് യുഎസ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുക്കാനാണ് സാധിച്ചത്.

പാകിസ്ഥാന്‍ തോറ്റത് ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 താരമായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറോട്! പാക് ടീമിന് പരിഹാസം

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. ബാബര്‍ അസം (44), ഷദാബ് ഖാന്‍ (40) എന്നിവരാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഷഹീന്‍ അഫ്രീദി 23 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 38 പന്തില്‍ 50 റണ്‍സെടുത്ത മൊനാങ്ക് പട്ടേലാണ് യുഎസിനെ പാകിസ്ഥാന്റെ സ്‌കോറിനൊപ്പമെത്താന്‍ സഹായിച്ചത്.