ഏകദിനങ്ങളിലെ ബാറ്റിംഗ് ശരാശരിയിയും ഇതുവരെ നേടിയ 17 സെഞ്ചുറികളും കണക്കിലെടുത്താല്‍ തീര്‍ച്ചയായും ഏകദിനങ്ങളിലെ എക്കാലത്തെും മികച്ച ബാറ്ററെന്ന് വിലയിരുത്തപ്പെടുന്ന വിരാട് കോലിയെക്കാള്‍ ഒരുപടി മുന്നിലാണ് ബാബര്‍ ഇപ്പോള്‍.

ലാഹോര്‍: സജീവ ക്രിക്കറ്റിലെ ഏറ്റവും മികച്ച നാലു ബാറ്റര്‍മാരടങ്ങുന്ന ഫാബ് ഫോറില്‍ ഇല്ലെങ്കിലും പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം(Babar Azam) ഫാബ് ഫോറിലെ പലരെയും വെല്ലുന്ന പ്രകടനമാണ് സമീപകാലത്ത് പുറത്തെടുക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറി നേടിയ ബാബര്‍ പുതിയ റെക്കോര്‍‍ഡുമിട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഏകദിന ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ(Virat Kohli) ബാബര്‍ അസം പിന്നിലാക്കിയെന്ന് തുറന്നുപറയുകയാണ് മുന്‍ വിന്‍ഡീസ് താരം ഇയാന്‍ ബിഷപ്പ്. 89 ഏകദിനങ്ങളില്‍ 17 സെഞ്ചുറിയും 19 അര്‍ധസെഞ്ചുറിയും നേടിയിട്ടുള്ള ബാബറിന്‍റെ ബാറ്റിംഗ് ശരാശരി 59.22 ആണ്.

ഏകദിനങ്ങളില്‍ നിലവിലെ അസാമാന്യ ഫോം വെച്ചുനോക്കിയാല്‍ ബാബര്‍ കോലിയെ പിന്നിലാക്കി കഴിഞ്ഞു. ഏകദിനത്തിലെ എക്കാലത്തെയും മഹാനായ താരമാകാനുള്ള യാത്രയിലാണ് അയാള്‍. യാത്രയില്‍ എന്നത് പ്രത്യേകം ശ്രദ്ധിക്കണം, വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പ്രത്യേകിച്ച് ഏകദിനങ്ങളില്‍ അയാള്‍ എക്കാലത്തെയും മികച്ചവനാകാനുള്ള യാത്രയിലാണ്. മഹാനെന്ന വാക്ക് വെറുതെ ഉപയോഗിക്കാനാവില്ല. അതുകൊണ്ടാണ് ആ യാത്രയിലാണ് അയാളെന്ന് പറയുന്നത്.

ഐപിഎല്‍: സംപ്രേഷണവകാശത്തിലൂടെ സ്വന്തമാക്കിയ 48,390 കോടി ബിസിസിഐ എന്തു ചെയ്യും

ഏകദിനങ്ങളിലെ ബാറ്റിംഗ് ശരാശരിയിയും ഇതുവരെ നേടിയ 17 സെഞ്ചുറികളും കണക്കിലെടുത്താല്‍ തീര്‍ച്ചയായും ഏകദിനങ്ങളിലെ എക്കാലത്തെും മികച്ച ബാറ്ററെന്ന് വിലയിരുത്തപ്പെടുന്ന വിരാട് കോലിയെക്കാള്‍ ഒരുപടി മുന്നിലാണ് ബാബര്‍ ഇപ്പോള്‍. അതേസയമം, ടെസ്റ്റില്‍ ബാബര്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്നും അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ ടെസ്റ്റിലും ബാബര്‍ മികവ് കാട്ടുമെന്നും ക്രിക്‌വിക്ക് ഡോട്ട് കോമിനോട് ബിഷപ്പ് പറഞ്ഞു.

ഐസിസി ടി20 റാങ്കിംഗില്‍ ഇഷാന്‍ കിഷന് വന്‍ നേട്ടം, ആദ്യ പത്തില്‍; ടെസ്റ്റില്‍ ജോ റൂട്ട് ഒന്നാമത്

ഐസിസി ഏകദിന റാങ്കിംഗില്‍ ദീര്‍ഘകാലം ഒന്നാം സ്ഥാനത്താിരുന്ന വിരാട് കോലിയെ പിന്തള്ളി ബാബര്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. രണ്ടാം സ്ഥാനത്തായിരുന്ന വിരാട് കോലിയെ മറികടന്ന് പാക്കിസ്ഥാന്‍ താരം ഇമാമുള്‍ ഹഖ് ആണ് ഇന്ന് പുറത്തിറങ്ങിയ റാങ്കിംഗില്‍ ബാബറിന് പിന്നില്‍ രണ്ടാം സ്ഥാനത്ത്. 2019നുശേഷം രാജ്യാന്തര സെഞ്ചുറി നേടിയിട്ടില്ലാത്ത കോലി ഏകദിന റാങ്കിംഗില്‍ മൂന്നാമതാണ്.