കഴിഞ്ഞ ദിവിസമാണ് പാക്കിസ്ഥാനുവേണ്ടി അഞ്ച് ടെസ്റ്റിലും രണ്ട് ഏകദിനത്തിലും ഒരു ടി20 മത്സരത്തിലും കളിച്ചിട്ടുള്ള തന്‍വീര്‍ അഹമ്മദ് ബാബറിനെ ഉപദേശിച്ചുകൊണ്ട് രംഗത്തെത്തിയത്.

കറാച്ചി:പാക്കിസ്ഥാന്‍ ഏകദിന ടീം നായകനായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഇംഗ്ലീഷ് കൂറേകൂടി മെച്ചെപ്പെടുത്തണമെന്ന് ഉപദേശിച്ച മുന്‍ താരം തന്‍വീര്‍ അഹമ്മദിന് മറുപടിയുമായി പാക് താരം ബാബര്‍ അസം. താനൊരു ക്രിക്കറ്റ് താരമാണെന്നും ഇംഗ്ലീഷ് മെച്ചപ്പെടുത്താന്‍ താനൊരു വെള്ളക്കാരനല്ലെന്നും ബാബര്‍ അസം വ്യക്തമാക്കി. തീര്‍ച്ചയായും ഞാന്‍ പരിശ്രമിക്കുന്നുണ്ട്. താങ്കളും സമയമെടുത്തല്ലെ ഇതൊക്കെ പഠിച്ചത്, അല്ലാതെ ഒറ്റ ദിവസം കൊണ്ട് പഠിച്ചതൊന്നുമല്ലല്ലോ എന്നും ബാബര്‍ അസം ചോദിച്ചു.

Also Read: സര്‍ക്കാര്‍ ജോലിയുള്ള 8 ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍

കഴിഞ്ഞ ദിവിസമാണ് പാക്കിസ്ഥാനുവേണ്ടി അഞ്ച് ടെസ്റ്റിലും രണ്ട് ഏകദിനത്തിലും ഒരു ടി20 മത്സരത്തിലും കളിച്ചിട്ടുള്ള തന്‍വീര്‍ അഹമ്മദ് ബാബറിനെ ഉപദേശിച്ചുകൊണ്ട് രംഗത്തെത്തിയത്. ക്യാപ്റ്റനായ സ്ഥിതിക്ക് ബാബര്‍ ഇനി ഇംഗ്ലീഷൊക്കെ മെച്ചപ്പെടുത്തണമെന്നും ടോസ് സമയത്തും മത്സരശേഷമുള്ള സമ്മാനദാനച്ചടങ്ങിലും ഇംഗ്ലീഷ് സംസാരിക്കേണ്ടിവരുമെന്നും തന്‍വീര്‍ അഹമ്മദ് പറഞ്ഞിരുന്നു.

Scroll to load tweet…

ഇതിന് പുറമെ വിവിധ രാജ്യങ്ങളിലെ ടിവി ചാനലുകള്‍ക്ക് അഭിമുഖം നല്‍കാനും ഇംഗ്ലീഷ് അറിഞ്ഞേ മതിയാകൂ എന്നും തന്‍വീര്‍ പറഞ്ഞിരുന്നു. ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തതിന്റെ പേരില്‍ മുന്‍ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് നിരവധി തവണ ട്രോളുകള്‍ക്ക് വിധേയനായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ക്യാപ്റ്റനെന്ന നിലയില്‍ വ്യക്തിത്വം മെച്ചപ്പെടുത്തണമെന്നും ഇംഗ്ലീഷ് പഠിക്കണമെന്നും തന്‍വീര്‍ അഹമ്മദ് ഉപദേശിച്ചത്.