കൊളംബൊ: അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മോശം തുടക്കം. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മഴ കാരണം കളി നിര്‍ത്തിവെക്കുമ്പോള്‍ ഇന്ത്യ  9.4 ഓവറില്‍ മൂന്നിന് 27 എന്ന നിലയിലാണ്. നേരത്തെ, ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.  സാവേദ് പര്‍ക്കര്‍ (4), അര്‍ജുന്‍ അസാദ് (0), തിലക് വര്‍മ (2) എന്നിവരാണ് പുറത്തായത്. ദ്രുവ് ജുറല്‍ (11), ശാശ്വത് റാവത്ത് (10) എന്നിവരാണ് ക്രീസില്‍. ഇടയ്ക്ക് മഴയെത്തിയതോടെ മത്സരം നിര്‍ത്തിവച്ചിരിക്കുയാണിപ്പോള്‍. 

കഴിഞ്ഞ ദവസം നടക്കേണ്ടിയിരുന്ന സെമി ഫൈനല്‍ മത്സരങ്ങള്‍ മഴ മുടക്കിയത് കാരണം ഗ്രൂപ്പ് ചാംപ്യന്മാരെ ഫൈനല്‍ കളിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇരു ടീമുകളും ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ചിരുന്നു. ഗ്രൂപ്പ് എയില്‍ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, കുവൈറ്റ് ടീമുകളെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ബംഗ്ലാദേശ് ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, നേപ്പാള്‍, യുഎഇ ടീമുകളെ തോല്‍പ്പിച്ചു. 

ഇന്ത്യ അണ്ടര്‍ 19: അര്‍ജുന്‍ അസാദ്, വരുണ്‍ ലവാന്‍ഡെ, സുവേദ് പാര്‍ക്കര്‍, ശാശ്വത് റാവത്ത്, തിലക് വര്‍മ, ദ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), കരണ്‍ ലാല്‍, ആകാശ് സിങ്, അഥര്‍വ, സുശാന്ത് മിശ്ര, വിദ്യാധര്‍ പാട്ടില്‍.