ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയയില്‍ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന്‍റെ വിസ്‌മയ ബൗണ്ടറിലൈന്‍ സേവ് പിറന്നിട്ട് അധികം ദിവസമായിട്ടില്ല. ഇപ്പോള്‍ ബിഗ് ബാഷ് ടി20 ക്രിക്കറ്റ് ലീഗില്‍ ഒരു തകര്‍പ്പന്‍ സേവ് സംഭവിച്ചിരിക്കുകയാണ്. സിഡ്‌നി സിക്‌സേര്‍സ് താരം ജോര്‍ദാന്‍ സില്‍ക്കാണ് സിക്‌സ് എന്നുറപ്പിച്ച പന്ത് സേവ് ചെയ്‌തത്. 

ബിഗ് ബാഷില്‍ ഹൊബാര്‍ട്ട് ഹറികെയ്‌ന്‍സും സിഡ്‌നി സിക്‌സേര്‍സും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിലായിരുന്നു സംഭവം. ഹൊബാര്‍ട്ട് ഇന്നിംഗ്‌സിലെ 15-ാം ഓവറില്‍ കോളിന്‍ ഇന്‍ഗ്രാം അടിച്ചകറ്റിയ പന്ത് സിക്‌സര്‍ ആകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ ബൗണ്ടറിലൈനിന് മുകളില്‍ ഒരു നിമിഷം പറവയായ സില്‍ക്ക് പന്ത് പിടിക്കുകയും അതിര്‍ത്തിക്കുള്ളിലേക്ക് തട്ടിയിടുകയും ചെയ്തു. കാലുകള്‍ നിലത്ത് മുട്ടും മുമ്പ് അളന്നുമുറിച്ച ത്രോ.  

ഒരിക്കല്‍കൂടി ബൗണ്ടറി ലൈനില്‍ സൂപ്പര്‍മാനായി സഞ്ജു; പ്രശംസിച്ച് ഐസിസിയും നെറ്റ്ഫ്‌ളിക്‌സും- വീഡിയോ കാണാം

തകര്‍പ്പന്‍  ഫീല്‍ഡിംഗ് പ്രകടനം പുറത്തെടുത്ത ജോര്‍ദാന്‍ സില്‍ക്കിനെ മെല്‍ബണ്‍ സ്റ്റാര്‍സിന്‍റെ ഗ്ലെന്‍ മാക്‌സ്‌വെല്‍ അഭിനന്ദിച്ചു. ബൗണ്ടറിലൈനില്‍ തകര്‍പ്പന്‍ ക്യാച്ചുകളും സേവുകളുമായി കയ്യടി വാങ്ങിയിട്ടുള്ള താരമാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍. 

പാണ്ഡ്യ എന്തുകൊണ്ട് ടെസ്റ്റില്‍ കളിക്കുന്നില്ല? കാരണം വ്യക്തമാക്കി വിരാട് കോലി