ധാക്ക: ഭാവി കാര്യങ്ങളെ കുറിച്ച് വ്യക്തമായ തീരുമാനം അറിയിക്കാന്‍ മഷ്‌റഫെ മൊര്‍താസയോട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടു. ഏകദിന ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കല്‍ പ്രഖ്യാപനമുണ്ടാവുമോ എന്നുള്ളതാണ് ബിസിസി ആരായുന്നത്. 

അടുത്തമാസം സിംബാബ്‌വെ, ബംഗ്ലാദേശ് പര്യടനത്തിന് വരുന്നുണ്ട്. അഫ്ഗാനിസ്ഥാനും ഉള്‍പ്പെടുന്ന ഒരു ത്രിരാഷ്ട്ര പരമ്പരയും കളിക്കുന്നുണ്ട്. അതിനിടെ ഒരു വിടവാങ്ങല്‍ മത്സരം ഒരുക്കി ബംഗ്ലാദേശിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റന് യാത്രയയപ്പ് നല്‍കാനാണ് ബിസിബി ഒരുങ്ങുന്നത്. 

മൊര്‍താസയുടെ സൗകര്യം അറിഞ്ഞാല്‍ ബിസിബി ഇത് ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും. നേരത്തെ ലോകകപ്പിന് ശേഷം വിരമിക്കില്‍ ഉണ്ടാകുമെന്ന് താരം അറിയിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.