Asianet News MalayalamAsianet News Malayalam

സഞ്ജുവില്ല, ശ്രീലങ്ക എയ്‌ക്കെതിരായ ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; മലയാളി യുവതാരം ടീമില്‍

ശ്രീലങ്ക എയ്‌ക്കെതിരെ നടക്കുന്ന ഏകദിന-ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. മലയാളി പേസര്‍ സന്ദീപ് വാര്യര്‍ ഇരുടീമിലും ഇടം നേടി. ആദ്യമായിട്ടാണ് സന്ദീപിന് ഇന്ത്യന്‍ എ ടീമില്‍ അവസരം ലഭിക്കുന്നത്.

BCCI announced India A squad for two test and five ODIs vs Sri Lanka A
Author
Mumbai, First Published May 14, 2019, 10:35 PM IST

മുംബൈ: ശ്രീലങ്ക എയ്‌ക്കെതിരെ നടക്കുന്ന ഏകദിന-ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. മലയാളി പേസര്‍ സന്ദീപ് വാര്യര്‍ ഇരുടീമിലും ഇടം നേടി. ആദ്യമായിട്ടാണ് സന്ദീപിന് ഇന്ത്യന്‍ എ ടീമില്‍ അവസരം ലഭിക്കുന്നത്.  എന്നാല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണ് ടീമില്‍ ഇടം കണ്ടെത്താനായില്ല. ഏകദിന ടീമിനെ പ്രിയങ്ക് പാഞ്ചലും ടെസ്റ്റ് ടീമിനെ ഇശാന്‍ കിഷനും നയിക്കും.

രണ്ട് അനൗദ്യോഗിക ടെസ്റ്റും അഞ്ച് ഏകദിന മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. മെയ് 25നാണ് ആദ്യ ടെസ്റ്റ്. ഏകദിന മത്സരങ്ങള്‍ക്ക് ജൂണ്‍ ആറിന് തുടക്കമാവും. ഐപിഎല്ലില്‍ തിളങ്ങുന്ന പ്രകടനം പുറത്തെടുത്ത ശുഭ്മാന്‍ ഗില്‍, ശ്രേയസ് ഗോപാല്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം ലഭിച്ചു.

ടെസ്റ്റ് ടീം: ഇശാന്‍ കിഷന്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), അന്‍മോല്‍പ്രീത് സിങ്, ഋതുരാജ് ഗെയ്ക്‌വാദ്, ദീപക് ഹൂഡ, റിക്കി ഭുയി, ശുഭ്മാന്‍ ഗില്‍, ശിവം ദുബെ, ശ്രേയാസ് ഗോപാല്‍, വാഷിങ്ടണ്‍ സുന്ദര്‍, മായങ്ക് മര്‍കണ്ഡെ, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് വാര്യര്‍, ഇഷാന്‍ പൊറല്‍, പ്രശാന്ത് ചോപ്ര.

ഏകദിന ടീം: പ്രിയങ്ക് പാഞ്ചല്‍ (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍, അന്‍മോല്‍പ്രീത് സിങ്, റിക്കി ഭുയി, സിദ്ധേഷ് ലാഡ്, റിങ്കു സിങ്, ശിവം ദുബെ, കെ.എസ് ഭരത് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ ചാഹര്‍, ജയന്ത് യാദവ്, ആദിത്യ സര്‍വതേ, സന്ദീപ് വാര്യര്‍, അങ്കിത് രജ്പൂത്, ഇഷാന്‍ പൊറല്‍.

Follow Us:
Download App:
  • android
  • ios