MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Sports
  • Cricket
  • ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് ഹെന്‍റിച്ച് ക്ലാസന്‍, ഇഷാന്‍ കിഷന്‍റെ കുതിപ്പില്‍ സ്ഥാനം നഷ്ടമായി സഞ്ജു സാംസണ്‍

ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് ഹെന്‍റിച്ച് ക്ലാസന്‍, ഇഷാന്‍ കിഷന്‍റെ കുതിപ്പില്‍ സ്ഥാനം നഷ്ടമായി സഞ്ജു സാംസണ്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ പ്രകടനത്തോടെ ഹെന്‍റിച്ച് ക്ലാസന്‍ ഐപിഎല്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കി. ഒരു റണ്‍സ് മാത്രം പിന്നിലായി സായ് സുദര്‍ശനും തൊട്ടുപിന്നാലെ ശുഭ്മാന്‍ ഗില്ലും വിരാട് കോലിയുമുണ്ട്.

2 Min read
Author : Gopalakrishnan C
Published : May 19 2026, 11:53 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
ഒന്നാമനായി വീണ്ടും ക്ലാസന്‍
Image Credit : ANI

ഒന്നാമനായി വീണ്ടും ക്ലാസന്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഹെന്‍റിച്ച് ക്ലാസൻ 26 പന്തില്‍ 47 റണ്‍സെടുത്ത് ടീമിന്‍റെ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. ഈ പ്രകടനത്തോടെ ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഗുജറാത്തിന്‍റെ സായ് സുദര്‍ശനെ മറികടന്ന് 555 റണ്‍സുമായി ക്ലാസന്‍ ഓറഞ്ച് ക്യാപ് തലയിലാക്കി.

Add Asianetnews as a Preferred SourcegooglePreferred
210
സുദര്‍ശന്‍ രണ്ടാമത്
Image Credit : twitter

സുദര്‍ശന്‍ രണ്ടാമത്

ഒരു റണ്‍സ് വ്യത്യാസത്തിലാണ് സായ് സുദര്‍ശന് ഓറഞ്ച് ക്യാപ് നഷ്ടമായത്. 13 മത്സരങ്ങളില്‍ നിന്ന് 554 റണ്‍സുമായാണ് റണ്‍വേട്ടക്കാരില്‍ സുദര്‍ശന്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ അവസാന മത്സരത്തില്‍ തിളങ്ങിയാല്‍ സുദര്‍ശന് ഓറഞ്ച് ക്യാപ് തിരിച്ചുപിടിക്കാം.

310
തൊട്ടുപിന്നില്‍ ഗില്‍
Image Credit : ANI

തൊട്ടുപിന്നില്‍ ഗില്‍

ക്ലാസനും സുദര്‍ശനും തൊട്ടുപിന്നിലായി 552 റണ്‍സെടുത്ത ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലുണ്ട്. 12 മത്സരങ്ങളില്‍ നിന്നാണ് ഗില്‍ 552 റണ്‍സെടുത്തത്.

410
ഓറഞ്ച് ക്യാപില്‍ കണ്ണുവെച്ച് കോലിയും
Image Credit : ANI

ഓറഞ്ച് ക്യാപില്‍ കണ്ണുവെച്ച് കോലിയും

റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്ത് വിരാട് കോലിയാണ്. 13 മത്സരങ്ങളില്‍ 542 റണ്‍സുമായാണ് വിരാട് കോലി നാലാം സ്ഥാനത്തുള്ളത്.

510
ടോപ് ഫൈവില്‍ സ്ഥാനം നിലനിര്‍ത്തി രാഹുല്‍
Image Credit : ANI

ടോപ് ഫൈവില്‍ സ്ഥാനം നിലനിര്‍ത്തി രാഹുല്‍

ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ കെ എല്‍ രാഹുല്‍ ടോപ് ഫൈവില്‍ സ്ഥാനം നിലനിര്‍ത്തി. 13 മത്സരങ്ങളില്‍ 533 റണ്‍സുമായാണ് രാഹുല്‍ ആദ്യ അഞ്ചില്‍ സ്ഥാനം നിലനിര്‍ത്തിയത്.

610
500 കടന്ന് അഭിഷേക്
Image Credit : ANI

500 കടന്ന് അഭിഷേക്

ഇന്നലെ ചെന്നൈക്കെതിരെ തിളങ്ങിയിരുന്നെങ്കില്‍ ടോപ് ത്രീയില്‍ എത്താൻ അവസരമുണ്ടായിരുന്ന ഹൈദരാബാദിന്‍റെ അഭിഷേക് ശര്‍മ 21 പന്തില്‍ 26 റണ്‍സെടുത്ത് പുറത്തായതോടെ ടോപ് ഫൈവില്‍ നിന്ന് പുറത്തായി. എങ്കിലും സീസണില്‍ 500 റണ്‍സ് പിന്നിടുന്ന ആറാമത്തെ ബാറ്ററായ അഭിഷേക് 507 റണ്‍സുമായി ആറാം സ്ഥാനത്താണ്.

710
കുതിച്ച് കിഷന്‍
Image Credit : ANI

കുതിച്ച് കിഷന്‍

ഇന്നലെ ചെന്നൈക്കെതിരായ വെടിക്കെട്ട് അര്‍ധസെഞ്ചുറിയിലൂടെ ഇഷാന്‍ കിഷന്‍ വീണ്ടും ടോപ് 10ല്‍ തിരിച്ചെത്തി. 13 മത്സരങ്ങളില്‍ 490 റണ്‍സുമായി സഞ്ജു സാംസണെയും മറികടന്ന കിഷന്‍ റണ്‍വേട്ടക്കാരില്‍ ഏഴാം സ്ഥാനത്താണ്.

810
വൈഭവ് ടോപ് 10ല്‍
Image Credit : ANI

വൈഭവ് ടോപ് 10ല്‍

രാജസ്ഥാന്‍ റോയല്‍സിന്‍റെ കൗമാരതാരം വൈഭവ് സൂര്യവംശി ടോപ് 10ല്‍ സ്ഥാനം നിലനിര്‍ത്തി.12 മത്സരങ്ങളില്‍ 486 റണ്‍സുമായാണ് വൈഭവ് എട്ടാം സ്ഥാനത്ത് തുടരുന്നത്.

910
സഞ്ജു വീണു
Image Credit : ANI

സഞ്ജു വീണു

ഇഷാന്‍ കിഷന്‍ കുതിച്ചതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ് സ്ഥാനം നഷ്ടമായി. ഇഷാന്‍ ടോപ് 10ല്‍ എത്തിയതോടെ എട്ടാം സ്ഥാനത്തായിരുന്ന സഞ്ജു ഒമ്പതാം സ്ഥാനത്തേക്ക് വീണു. ഇന്നലെ ഹൈദരാബാദിനെതിരെ 13 പന്തില്‍ 27 റണ്‍സെടുത്ത സഞ്ജു 13 കളികളില്‍ 477 റണ്‍സുമായാണ് ഒമ്പതാം സ്ഥാനത്തുള്ളത്.

1010
കൊണോലിയും ആദ്യ പത്തില്‍
Image Credit : ANI

കൊണോലിയും ആദ്യ പത്തില്‍

പഞ്ചാബ് കിംഗ്സ് താരം കൂപ്പര്‍ കൊണോലിയാണ് ടോപ് 10ൽ സ്ഥാനം നിലിനിര്‍ത്തിയ മറ്റൊരു താരം. 13 മത്സരങ്ങളില്‍ 473 റണ്‍സുമായണ് കൊണോലി ആദ്യ പത്തില്‍ സ്ഥാനം നിലനിര്‍ത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ഐ.പി.എൽ
ക്രിക്കറ്റ്
ക്രിക്കറ്റ് വാർത്തകൾ

Latest Videos
Recommended Stories
Recommended image1
പ്ലേ ഓഫിലെ ഒറ്റ സ്ഥാനത്തിനായി പൊരുതാൻ 5 ടീമുകള്‍, സാധ്യതകളില്‍ കൊല്‍ക്കത്തക്കും ഡല്‍ഹിക്കും പിന്നിലേക്ക് കൂപ്പുകുത്തി ചെന്നൈ
Recommended image2
ധോണിയെപ്പോലും ഞെട്ടിച്ച മിന്നൽ സ്റ്റംപിംഗ്, 'ചേട്ട'നോട് കട്ട കലിപ്പിൽ ക്ലാസൻ, പ്രതികരിച്ച് സഞ്ജു സാംസണ്‍
Recommended image3
ചെപ്പോക്കില്‍ ചെന്നൈ വീണു, ഹൈദരാബാദ് പ്ലേ ഓഫില്‍, ഗുജറാത്തിനും പ്ലേ ഓഫ് ടിക്കറ്റ്, സിഎസ്‌കെ പുറത്തേക്ക്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved