ബിസിസിഐ സെക്രട്ടറി ജയ് ഷാ ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്കും ക്യൂറേറ്റര്‍മാര്‍ക്കും വലിയ തുക പാരിതോഷികം പ്രഖ്യാപിച്ചത്. ബിസിസിഐയുടെ ചരിത്രത്തിലാദ്യമായാണ് ഗ്രൗണ്ട്സ്മാന്‍മാര്‍ക്ക് ഇത്രയും വലിയ തുക പാരിതോഷികം പ്രഖ്യാപിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ആറ് വേദികളില്‍ മാത്രമാണ് ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ നടത്തിയത്.

മുംബൈ: ഐപിഎല്ലിനായി പിച്ചും ഗ്രൗണ്ടും ഒരുക്കിയ ക്യൂറേറ്റര്‍മാര്‍ക്കും ഗ്രൗണ്ട്‌സ്‌മാന്‍മാര്‍ക്കും വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയായ ആറ് സ്റ്റേഡിയങ്ങളിലെ ക്യൂറേറ്റര്‍മാര്‍ക്കും ഗ്രൗണ്‍സ്മാന്‍മാര്‍ക്കുമായി 1.25 കോടി രൂപയാണ് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചത്.

ബിസിസിഐ സെക്രട്ടറി ജയ് ഷാ ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്കും ക്യൂറേറ്റര്‍മാര്‍ക്കും വലിയ തുക പാരിതോഷികം പ്രഖ്യാപിച്ചത്. ബിസിസിഐയുടെ ചരിത്രത്തിലാദ്യമായാണ് ഗ്രൗണ്ട്സ്മാന്‍മാര്‍ക്ക് ഇത്രയും വലിയ തുക പാരിതോഷികം പ്രഖ്യാപിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ആറ് വേദികളില്‍ മാത്രമാണ് ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ നടത്തിയത്.

Scroll to load tweet…

ആറ് വേദികളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ക്ക് വേദിയായ വാങ്കഡെ, ഡിവൈ പാട്ടീല്‍, എംസിഎ, പൂനെ സ്റ്റേഡിയങ്ങള്‍ക്ക് 25 ലക്ഷം വീതവും പ്ലേ ഓഫിന് വേദിയായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിനും ഫൈനലിന് വേദിയായ അഹമ്മദാബാദ് സ്റ്റേഡിയത്തിനും 12.5 ലക്ഷം വീതവുമാണ് പാരിതോഷികം ലഭിക്കുക. ഐപിഎല്‍ ലീഗ് റൗണ്ടിലെ 70ഓളം മത്സരങ്ങള്‍ക്ക് വേദിയായത് മഹാരാഷ്ട്രയിലെ നാല് സ്റ്റേഡിയങ്ങളായിരുന്നു.

അടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെ; പറയുന്നത് മൈക്കല്‍ വോണ്‍

ഇന്നലെ അഹമ്മദാബാദില്‍ നടന്ന ഐപിഎല്‍ കിരീടപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടിയിരുന്നു. ആദ്യ ഐപിഎല്‍ സീസണില്‍ തന്നെ കിരീടം ഗുജറാത്ത് ചരിത്രനേട്ടം സ്വന്തമാക്കിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിന്‍റെ രണ്ടാം കിരീടമെന്ന സ്വപ്നം പൊലിഞ്ഞു.