Asianet News MalayalamAsianet News Malayalam

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20: ബിസിസിഐ ക്യൂറേറ്റര്‍ പിച്ച് പരിശോധിച്ചു, ഒരുക്കങ്ങളില്‍ പൂര്‍ണ സംതൃപ്തി

കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റര്‍ ബിജു എ എമ്മിന്റെ നേതൃത്വത്തില്‍ 10 വിക്കറ്റുകളാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. വിക്കറ്റുകളും ഔട്ട് ഫീല്‍ഡും മത്സരത്തിനു സജ്ജമാണ്.

BCCI curator inspected Karyavattom Greenfield pitch ahead of IND vs SA first T20
Author
First Published Sep 24, 2022, 7:20 PM IST

തിരുവനന്തപുരം: ഈ മാസം 28നു നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനു വേണ്ടി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ തയാറാക്കിയ വിക്കറ്റുകള്‍ ബിസിസിഐ ക്യൂറേറ്റര്‍ പരിശോധിച്ചു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ചീഫ് ക്യൂറേറ്ററും ബിസിസിഐ ക്യൂറേറ്റര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവുമായ പ്രശാന്ത് റാവുവാണ് പിച്ച് പരിശോധിക്കാനെത്തിയത്. ഗ്രീന്‍ഫീല്‍ഡില്‍ തയാറാക്കിയിട്ടുള്ള വിക്കറ്റുകളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. 

കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റര്‍ ബിജു എ എമ്മിന്റെ നേതൃത്വത്തില്‍ 10 വിക്കറ്റുകളാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. വിക്കറ്റുകളും ഔട്ട് ഫീല്‍ഡും മത്സരത്തിനു സജ്ജമാണ്. മറ്റു തയാറെടുപ്പുകള്‍ അതിവേഗം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ ടീം 25ന് പുലര്‍ച്ചെ തിരുവനന്തപുരത്തെത്തും. ദുബായില്‍ നിന്നുള്ള EK0522 എമിറേറ്റ്സ് വിമാനത്തില്‍ പുലര്‍ച്ചെ 3.10നാണ് ദക്ഷിണാഫ്രിക്കന്‍ ടീം തലസ്ഥാനത്തെത്തുക. 

വിഹാരി, മായങ്ക് നിരാശപ്പെടുത്തി, രോഹന്‍ സെഞ്ചുറിക്കരികെ വീണു; ദുലീപ് ട്രോഫിയില്‍ സൗത്ത് സോണ്‍ തോല്‍വിയിലേക്ക്

25നു തന്നെ ടീം പരിശീലനം ആരംഭിക്കും. ഹൈദരാബാദില്‍ നിന്നും യാത്രയാരംഭിക്കുന്ന ടീം ഇന്ത്യ 26ന് വൈകിട്ട് 4.30നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക. ടീമുകളുടെ പരിശീലനത്തിനുള്ള വിക്കറ്റുകളും ഗ്രീന്‍ഫീല്‍ഡില്‍ തയാറാണ്. 25നും 26നും വൈകിട്ട് അഞ്ചു മുതല്‍ രാത്രി എട്ടുവരെയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പരിശീലനം. 26ന് ഉച്ചയ്ക്ക് 12.30ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍വച്ച് ദക്ഷിണാഫ്രിക്കന്‍ ടീം മാധ്യമങ്ങളെ കാണും. 

27ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലുവരെ ദക്ഷിണാഫ്രിക്കന്‍ ടീമും വൈകിട്ട് അഞ്ച് മുതല്‍ എട്ടുവരെ ടീം ഇന്ത്യയും പരിശീലനം നടത്തും. മത്സരത്തിനു മുന്നോടിയായി 27ന് ഉച്ചയ്ക്ക് 12.30ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍വച്ച് രണ്ടു ടീമുകളുടെയും ക്യാപ്റ്റന്മാര്‍ മാധ്യമങ്ങളെ കാണും. മത്സരത്തിന്റെ 68 ശതമാനം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. വില്‍പ്പന ആരംഭിച്ച തിങ്കളാഴ്ച്ച മുതല്‍ ഇതിനോടകം 19720 ടിക്കറ്റുകള്‍ വിറ്റു. 6000 ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്. www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന.

അനായാസ മത്സരമെന്ന് രവി ശാസ്ത്രി! നിങ്ങളത് പറയരുതെന്ന് ദിനേശ് കാര്‍ത്തികിന്റെ മറുപടി- വീഡിയോ

Follow Us:
Download App:
  • android
  • ios