ഏകദിന ലോകകപ്പിന് മൂന്ന് മാസം മാത്രം ബാക്കിയിരിക്കെയാണ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയിലെ ഒഴിവ് നികത്താനൊരുങ്ങുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയാവും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാകുക എന്നാണ് സൂചന. ചേതന്‍ ശര്‍മ രാജിവെച്ച ശേഷം ശിവ് സുന്ദര്‍ ദാസാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍റെ താല്‍ക്കാലിക ചുമതല വഹിക്കുന്നത്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിയിലെ ഒഴിവുള്ളള ഒരു സ്ഥാനത്തിലേക്കായി അപേക്ഷ ക്ഷണിച്ച് ബിസിസിഐ. ഒളി ക്യാമറ വെളിപ്പെടുത്തലുകളില്‍ കുടുങ്ങി മുഖ്യ സെലക്ടറായിരുന്ന ചേതന്‍ ശര്‍മ രാജിവെച്ച ഒഴിവിലേക്കാണ് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ മാസം 30വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഏകദിന ലോകകപ്പിന് മൂന്ന് മാസം മാത്രം ബാക്കിയിരിക്കെയാണ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയിലെ ഒഴിവ് നികത്താനൊരുങ്ങുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയാവും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാകുക എന്നാണ് സൂചന. ചേതന്‍ ശര്‍മ രാജിവെച്ച ശേഷം ശിവ് സുന്ദര്‍ ദാസാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍റെ താല്‍ക്കാലിക ചുമതല വഹിക്കുന്നത്.

ഇന്ത്യന്‍ ടീം ചീഫ് സെലക്ടറാവാന്‍ സെവാഗ് യോഗ്യന്‍, പക്ഷെ വരാനിടിയില്ല; കാരണം വ്യക്തമാക്കി ബിസിസിഐ

അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ നിലവില്‍ ശിവ്സുന്ദര്‍ ദാസ്, എസ് ശരത്, സുബ്രതോ ബാനര്‍ജി, സലീല്‍ അങ്കോള എന്നിവരാണ് അംഗങ്ങളായി ഉള്ളത്. നോര്‍ത്ത് സോണ്‍ സെലക്ടറുടെ സ്ഥാനമാണ് നിലവില്‍ ഒഴിവുള്ളത്. ചേതന്‍ ശര്‍മ നോര്‍ത്ത് സോണിനെയാണ് പ്രതിനിധീകരിച്ചിരുന്നത്. അതിനാല്‍ നോര്‍ത്ത് സോണില്‍ നിന്നുള്ള താരങ്ങള്‍ക്കാവും പ്രഥമ പരിഗണന നല്‍കുക എന്നാണ് സൂചന.

Scroll to load tweet…

നോര്‍ത്ത് സോണില്‍ നിന്ന് സെലക്ടറാവാന്‍ യോഗ്യതയുള്ളവരില്‍ മുമ്പിലുള്ളത് മുന്‍ താരം വീരേന്ദര്‍ സെവാഗാണ്. ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ്, ഗൗതം ഗംഭീര്‍ എന്നിവരും പരിഗണനാ പട്ടികയിലുണ്ടെങ്കിലും സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയായിരിക്കണമെന്ന നിബന്ധന ഇവര്‍ക്ക് വിലങ്ങു തടിയാണ്. കളിക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ സെലക്ടര്‍മാര്‍ക്ക് കുറഞ്ഞ പ്രതിഫലമാണെന്നതിനാല്‍ പ്രമുഖരാരും സെലക്ഷന്‍ കമ്മിറ്റിയിലെത്താന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ഇന്നലെ പിടിഐ റിപ്പോര്‍ട്ട ചെയ്തിരുന്നു. ചീഫ് സെലക്ടര്‍ക്ക് വര്‍ഷം ഒരു കോടി രൂപയും സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് 90 ലക്ഷം രൂപയുമാണ് വാര്‍ഷിക പ്രതിഫലം.

യോഗ്യതകള്‍ എന്തൊക്കെ

  • കുറഞ്ഞത് ഏഴ് ടെസ്റ്റ് മത്സരമെങ്കിലും കളിച്ചിരിക്കണം
  • അല്ലെങ്കില്‍ 30 ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചിരിക്കണം
  • അല്ലെങ്കില്‍ 10 ഏകദിനങ്ങളോ 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ കളിച്ചിരിക്കണം
  • സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയായിരിക്കണം
  • നിലവില്‍ ക്രിക്കറ്റ് കമ്മിറ്റികളിലൊന്നിലും അംഗമായിരിക്കരുത്.