ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഗംഭീര പ്രകടനം പുറത്തെടുക്കാനും രാഹനെയ്ക്ക് സാധിച്ചിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 89 റണ്‍സ് നേടിയ രഹാനെ രണ്ടാം ഇന്നിംഗ്‌സില്‍ 46 റണ്‍സും സ്വന്തമാക്കി.
മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. ഡിവിഷന്‍ ടുവില്‍ ലെസ്റ്റര്‍ഷെയറിന് വേണ്ടിയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ രഹാനെ കളിക്കുക. അടുത്തിടെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവ് നടത്തിയ താരമാണ് രഹാനെ.
ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഗംഭീര പ്രകടനം പുറത്തെടുക്കാനും രാഹനെയ്ക്ക് സാധിച്ചിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 89 റണ്‍സ് നേടിയ രഹാനെ രണ്ടാം ഇന്നിംഗ്‌സില്‍ 46 റണ്‍സും സ്വന്തമാക്കി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്തതോടെയാണ് രഹാനെ വീണ്ടും ഇന്ത്യന്‍ ടീമിലെത്തിയത്.
മാത്രമല്ല ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരുടെ പരിക്കും രഹാനെയുടെ തിരിച്ചുവരവിന് വഴിയൊരുക്കി. കഴിഞ്ഞ ജനുവരിയില്‍ തന്നെ രഹാനെ ലെസ്റ്ററുമായി കരാറൊപ്പിട്ടിരുന്നുവെന്നാണ് അറിയുന്നത്. എട്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ രഹാനെ കൗണ്ടിയില്‍ കളിക്കും. കൂടാതെ റോയല്‍ ലണ്ടന്‍ കപ്പിലും (50 ഓവര്‍ ക്രിക്കറ്റ്) രഹാനെ കളിക്കും. വിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം രഹാനെ ഇംഗ്ലണ്ടിലേക്ക് തിരക്കുമെന്ന് ബിസിസിഐ ഒഫിഷ്യലും വ്യക്തമാക്കി.
രണ്ടാം തവണയാണ് രഹാനെ കൗണ്ടിയിലെത്തുന്നത്. 2019ല്‍ ഹാംപ്‌ഷെയറിന് വേണ്ടി രഹാനെ കളിച്ചിരുന്നു. എന്നാല്‍ ഏകദിന മത്സരങ്ങളില്‍ നിന്ന് താരത്തെ ഒഴിവാക്കി. ഇന്ത്യക്ക് വേണ്ടി 83 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള രഹാനെ 5000 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു.
അതേസമയം, ഇന്ത്യ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി പരിഗണിക്കുന്നതില്‍ പ്രധാനിയാണ് രഹാനെ. വിന്‍ഡീസ് പര്യടനത്തിന് ശേഷം രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സീനിയര്‍ താരത്തിന് നായകസ്ഥാനം നല്‍കാനാണ് ടീം മാനേജ്‌മെന്റ് കരുതുന്നത്. അതിന്റെ ഭാഗമായിട്ട് കൂടെയാവാം രഹാനെ കൗണ്ടിയിലേക്ക് മടങ്ങുന്നത്. ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കെ മറ്റുതാരങ്ങളെല്ലാം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സജീവമായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

