ലോകകപ്പ് ടീമില്‍ ഉറപ്പുള്ള താരങ്ങളുടെ ഐപിഎല്‍ പങ്കാളിത്തത്തെ കുറിച്ച് അഭിപ്രായം വ്യക്തമാക്കി ബിസിസിഐ. ചില താരങ്ങള്‍ക്ക് ഐപിഎല്ലില്‍ നിന്ന് വിശ്രമം അനിവാര്യമാണ്.
മുംബൈ: ലോകകപ്പ് ടീമില്‍ ഉറപ്പുള്ള താരങ്ങളുടെ ഐപിഎല്‍ പങ്കാളിത്തത്തെ കുറിച്ച് അഭിപ്രായം വ്യക്തമാക്കി ബിസിസിഐ. ചില താരങ്ങള്‍ക്ക് ഐപിഎല്ലില്‍ നിന്ന് വിശ്രമം അനിവാര്യമാണ്. എന്നാല്‍ ഫ്രാഞ്ചൈസി ഉടമകള്‍ പറയുന്നത് ഇക്കാര്യത്തില്‍ വളരെ പ്രധാനമാണെന്ന് ബിസിസിഐ ആക്റ്റിങ് സെക്രട്ടറി അമിതാഭ് ചൗധരി. ഐപിഎല്ലിന് രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് പുതിയ പ്രസ്താവന.
അദ്ദേഹം തുടര്‍ന്നു... ലോകകപ്പിന് മുമ്പ് താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്ന കാര്യം ബിസിസിഐ ആലോചിക്കുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും, താരങ്ങളെ കാശ് മുടക്കി ടീമിലെത്തിച്ച ഫ്രാഞ്ചൈസി ഉടമയുടേതായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
