Asianet News MalayalamAsianet News Malayalam

രഹാനയേയും കോലിയേയും പുകഴ്ത്തുമ്പോള്‍ ഒരാളെ പറയാന്‍ മറക്കരുത്; ദ്രാവിഡിനെ പ്രശംസിച്ച് ഗാംഗുലി

ടീമിലെ യുവതാരങ്ങളുടെ പ്രകടനത്തിന് കടപ്പെട്ടിരിക്കേണ്ടത് നാഷണല്‍ അക്കാദമി തലവനായ ദ്രാവിഡിനോടാണെന്നാണ് ഗാംഗുലിയുടെ പക്ഷം.
 

BCCI President Sourav Ganguly hails rahul dravid
Author
Kolkata, First Published Mar 9, 2021, 3:46 PM IST

കൊല്‍ക്കത്ത: ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പര നേട്ടത്തിന് അജിന്‍ക്യ രഹാനെ, വിരാട് കോലി എന്നിവരെ പ്രശംസിക്കുമ്പോഴും നന്ദി പറയേണ്ടത് രാഹുല്‍ ദ്രാവിഡിനോട് കൂടിയാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്തിനെ കുറിച്ച് പറുയമ്പോഴാണ് ഗാംഗുലി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര നേട്ടത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിയുരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായി ഗാംഗുലി.

BCCI President Sourav Ganguly hails rahul dravid

ടീമിലെ യുവതാരങ്ങളുടെ പ്രകടനത്തിന് കടപ്പെട്ടിരിക്കേണ്ടത് നാഷണല്‍ അക്കാദമി തലവനായ ദ്രാവിഡിനോടാണെന്നാണ് ഗാംഗുലിയുടെ പക്ഷം. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇന്ത്യന്‍ ക്രിക്കറ്റ് ബെഞ്ച് സ്‌ട്രെങ്ത് മികവുറ്റതാക്കാന്‍ ദ്രാവിഡിന് സാധിച്ചിട്ടുണ്ട. ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളുടെ മികച്ച പ്രകടനത്തിന് നന്ദി പറയേണ്ടത് ദ്രാവിഡിനോടാണ്. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മുതിര്‍ന്ന താരങ്ങളുടെ അഭാവത്തില്‍ പകരക്കാരായി എത്തിയ മൊഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. അതിനെല്ലാം പിന്നില്‍ ദ്രാവിഡിന് വലിയ പങ്കുണ്ട്. ക്യാപ്റ്റന്മാരായിരുന്ന കോലി, രഹാനെ എന്നിവരെ പ്രശംസിക്കുന്നതോടൊപ്പം ദ്രാവിഡും നല്ല വാക്കുകള്‍ക്ക് അര്‍ഹനാണ്. 

BCCI President Sourav Ganguly hails rahul dravid

നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ ദ്രാവിഡിന് വലിയ ജോലിയുണ്ട്. ഇക്കാര്യം ഞാന്‍ മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണ്. സിറാജ്, താക്കൂര്‍, നടരാജന്‍ എന്നിവരെല്ലാം വളരെ കഴിവുള്ള താരങ്ങളാണ്. എപ്പോഴെല്ലാം അവസരം ലഭിച്ചുവോ അപ്പോഴെല്ലാം മികച്ച പ്രകടനം അവര്‍ പുറത്തെടുത്തു. ഇവരെ തയ്യാറാക്കി നിര്‍ത്തിയത് ദ്രാവിഡാണ്.'' ഗാംഗുലി പറഞ്ഞുി.

ഓസ്‌ട്രേലിയയിലെ പരമ്പര നേട്ടം അവിസ്മരണീയമാണെന്ന് വ്യക്തമാക്കിയ ഗാംഗുലി റിഷഭ് പന്തിനേയും പ്രശംസിച്ചു. ''പന്ത് ഒരു മാച്ച് വിന്നറാണ്. അവനെ ഒരുപാടായി എനിക്ക് അടുത്തറിയാം. അവന്റെ ദിവസാണെങ്കില്‍ മറ്റാരുടേയും സഹായമില്ലാതെ തന്നെ ടീമിനെ ജയിപ്പിക്കും. അവന്‍ ഗെയിം ചേഞ്ചറാണ്. ഞാന്‍ ക്യാപ്റ്റനായിരുന്ന സമയത്ത് ഇന്ത്യക്ക് വിരേന്ദര്‍ സെവാഗും എം എസ് ധോണിയും യുവരാജ് സിംഗുമൊക്കെ ഉണ്ടായിരുന്നു.'' സെവാഗ് പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios