ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനമാവും ചേതര്‍ ശര്‍മയുടെ കാര്യത്തില്‍ നിര്‍ണായകമാകുക. ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റില്‍ ബിസിസിഐയില്‍ അധികം പേര്‍ക്കൊന്നും വലിയ മതിപ്പില്ല. ഈ സാഹചര്യത്തില്‍ ലോകകപ്പില്‍ കൂടി ടീം സെമിയിലെത്താതെ പുറത്തായാല്‍ സെലക്ഷന്‍ കമ്മിറ്റിയെ ഒന്നാകെ മാറ്റാനാണ് ആലോചന.
മുംബൈ: ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷൻ കമ്മിറ്റി ഉടച്ചുവാർക്കാനൊരുങ്ങി ബിസിസിഐ. ചെയർമാൻ ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നാണ് ബിസിസിഐ വിലയിരുത്തൽ. ദക്ഷിണ മേഖലാ സെലക്ടറായ സുനിൽ ജോഷി ഒഴികെയുള്ളവരെ എല്ലാവരേയും മാറ്റാനാണ് നീക്കം. പുതിയ ക്രിക്കറ്റ് ഉപദേശക സമിതിയെ തെരഞ്ഞടുത്ത ശേഷമായിരിക്കും സെലക്ഷൻ കമ്മിറ്റി ഉടച്ചുവാർക്കുക.
ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനമാവും ചേതര്‍ ശര്‍മയുടെ കാര്യത്തില്‍ നിര്‍ണായകമാകുക. ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റില്‍ ബിസിസിഐയില്‍ അധികം പേര്‍ക്കൊന്നും വലിയ മതിപ്പില്ല. ഈ സാഹചര്യത്തില്‍ ലോകകപ്പില്‍ കൂടി ടീം സെമിയിലെത്താതെ പുറത്തായാല്‍ സെലക്ഷന്‍ കമ്മിറ്റിയെ ഒന്നാകെ മാറ്റാനാണ് ആലോചന. ലോകകപ്പില്‍ ഇന്ത്യ ഭേദപ്പെട്ട പ്രകടനം നടത്തിയാലും കിഴക്കന്‍ മേഖലാ പ്രതിനിധിയായ ദേബാശിഷ് മൊഹന്തി സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താകുമെന്നാണ് സൂചന.
സെലക്ടര്‍ സ്ഥാനത്ത് മൊഹന്തിക്ക് ഏതാനും മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. എന്നാല്‍ കാലാവധി പൂര്‍ത്തിയാവും മുമ്പെ മൊഹന്തിയെ പുറത്താക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്. കിഴക്കന്‍ മേഖലയില്‍ നിന്ന് ടെസ്റ്റ് കളിച്ച കളിക്കാര്‍ അധികമില്ലാത്തതിനാല്‍ ആരെ സെലക്ടറാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഒഡീഷയുടെ മുന്‍ താരം ശിവ് സുന്ദര്‍ ദാസും ബംഗാളിന്‍റെ ദീപ് ദാസ് ഗുപ്തയുമാണ് മൊഹന്തിക്ക് പകരം പരിഗണിക്കാവുന്ന രണ്ട് താരങ്ങള്‍.
കഴിഞ്ഞ തവണ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് അവസാനനിമിഷം വരെ പരിഗണിച്ചത് അജിത് അഗാര്‍ക്കറെയായിരുന്നു. എന്നാല്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് തന്നെയുള്ള എതിര്‍പ്പ് മൂലം അഗാര്‍ക്കറെ ഒഴിവാക്കേണ്ടിവന്നു. ഇത്തവണയും അഗാര്‍ക്കറെ പരിഗണിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
