Asianet News MalayalamAsianet News Malayalam

ഐസിസി ട്രോഫികള്‍ കിട്ടാക്കനി! എം എസ് ധോണിയെ തിരിച്ചെത്തിക്കാന്‍ ബിസിസിഐ; ദ്രാവിഡ് പുറത്തേക്ക്?

അന്യമായ ഐസിസി ട്രോഫികള്‍ സ്വന്തമാക്കാന്‍ ഒരിക്കല്‍കൂടി ധോണിയുടെ വാതില്‍ മുട്ടാനൊരുങ്ങുകയാണ് ബിസിസിഐ. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ ഡയറക്റ്ററായി ധോണിയെത്തിയേക്കും.

bcci set to approach MS Dhoni for a big role with Indian T20 setup
Author
First Published Nov 15, 2022, 12:39 PM IST

മുംബൈ: അടുത്തകാലത്ത് ഐസിസി ടൂര്‍ണമെന്റുകളില്‍ സ്ഥിരമായി പരാജയപ്പെടുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഓസ്‌ട്രേലിയയില്‍ അവസാനിച്ച ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ കാണാതെ പുറത്തായിരുന്നു. ഏഷ്യാകപ്പിലും രോഹിത് ശര്‍മയുടെ കീഴിയില്‍ ഇറങ്ങിയ ടീം സെമിയില്‍ തോറ്റു. 2011 ഏകദിന ലോകകപ്പാണ് ഇന്ത്യ നേടിയ അവസാന ഐസിസി ട്രോഫി. അന്ന് എം എസ് ധോണിയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. ധോണിക്ക് കീഴില്‍ ടി20 ലോകകപ്പും ഐസിസി ചാംപ്യന്‍സ് ട്രോഫിയും ഇന്ത്യ നേടിയിയിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായ ധോണി നാല് കിരീടങ്ങളും സ്വന്തമാക്കി.

അന്യമായ ഐസിസി ട്രോഫികള്‍ സ്വന്തമാക്കാന്‍ ഒരിക്കല്‍കൂടി ധോണിയുടെ വാതില്‍ മുട്ടാനൊരുങ്ങുകയാണ് ബിസിസിഐ. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ ഡയറക്റ്ററായി ധോണിയെത്തിയേക്കും. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ധോണിയെ ടി20 ക്രിക്കറ്റ് ടീമിന്റെ ഡയറക്റ്ററാക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സീസണ്‍ ഐപിഎല്‍ അവസാനിക്കുന്നോടെ ധോണി ഫ്രാഞ്ചൈസ് ക്രിക്കറ്റ് മതിയാക്കും. 

അടുത്ത അപെക്‌സ് കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ഈ മാസവസാനമാണ് യോഗം നടക്കുക. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ധോണി ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ടീം ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുകയായിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായതോടെ ടി20 ക്രിക്കറ്റില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 

ജനുവരിയില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി പരീക്ഷിക്കാനാണ് നീക്കം. അങ്ങനെയെങ്കില്‍ ടി20 ക്രിക്കറ്റില്‍ രോഹിത് ശര്‍മയ്ക്ക് നായകസ്ഥാനം തെറിക്കും. ഹാര്‍ദിക് പാണ്ഡ്യ നായകനാവാനാണ് സാധ്യത. അതുപോലെ പരിശീലക സ്ഥാനവും വിഭജിക്കാനാണ് ബിസിസിഐയുടെ നീക്കം.

ഐപിഎല്‍ ലേലം: കൊല്‍ക്കത്തക്ക് വലിയ നഷ്ടം, ഓസീസ് ക്യാപ്റ്റന്‍ ഐപിഎല്ലിനില്ല

Follow Us:
Download App:
  • android
  • ios